പൂപ്പൊലി:സ്‌പെഷ്യല്‍ സര്‍വീസുകള്‍ ഒരുക്കി കെഎസ്ആര്‍ടിസി

0

അമ്പലവയലിലെ പൂപ്പൊലിയോട് അനുബന്ധിച്ച് സ്പ്ഷ്യല്‍സര്‍വീസുകള്‍ ഒരുക്കി കെഎസ്ആര്‍ടിസി. ബത്തേരി, കല്‍പ്പറ്റ, മാനന്തവാടി ഡിപ്പോകളില്‍ നിന്നാണ് നാളെ മുതല്‍ സര്‍വീസുകള്‍ ആരംഭിക്കുന്നത്.രാവിലെ 8 മണിമുതല്‍ രാത്രി10 മണിവരെയാണ് സര്‍വീസ്. പൂപ്പൊലി കാണാനായി കെഎസ്ആര്‍ടിസിയില്‍ യാത്രചെയ്യുന്നവര്‍ക്ക് ക്യൂനില്‍ക്കാതെ പാസും ലഭ്യമാക്കും.

ജില്ലാഡിപ്പോയായ ബത്തേരിയില്‍ നിന്നും പത്തും, മാനന്തവാടി, കല്‍പ്പറ്റ എന്നിവിടങ്ങളില്‍ നിന്ന് മൂന്ന് സര്‍വ്വീസുകള്‍ വീതവുമാണ് നടത്തുക.ബത്തേരിയില്‍ നിന്നും പോയി തിരിച്ചുവരുന്നതിന് അമ്പതുരൂപയും, പൂപ്പൊലി പാസിനായി അമ്പത് രൂപയുമടക്കം നൂറ് രൂപയാണ് ഈടാക്കുക. കല്‍പ്പറ്റയില്‍ നിന്നും പൂപ്പൊലി പാസിന് അമ്പതുരൂപയും യാത്രനിരക്കായി നൂറുരൂപയും ഈടാക്കും. മാനന്തവാടിയില്‍ നിന്ന് യാത്രാ ഇനത്തില്‍ നൂറ്റമ്പത് രൂപയും പാസിന് അമ്പതുരൂപയുമാണ് ഈടാക്കുക. കൂടാതെ കെഎസ്ആര്‍ടിസിയില്‍ യാത്ര ചെയ്യാനെത്തുന്നവര്‍ക്ക് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള സൗകര്യവും ഡിപ്പോകളില്‍ ഒരുക്കും. കഴിഞ്ഞ രണ്ട് വര്‍ഷത്തെ കൊവിഡ് പ്രതിസന്ധി ഒഴിഞ്ഞ ഇത്തവണ കൂടുതല്‍ ആളുകള്‍ പൂപ്പൊലി കാണാന്‍ പ്രതീക്ഷയാണുള്ളത്. ഇതുകാരണം ആര്‍എആര്‍എസ് അധികൃതര്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് കെഎസ്ആര്‍ടിസി സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!