ബെനഡിക്ട് പതിനാറാമന്‍ കാലം ചെയ്തു

0

ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനായിരുന്ന പോപ്പ് എമരിറ്റസ് ബെനഡിക്ട് പതിനാറാമന്‍ അന്തരിച്ചു. 95-ാം വയസില്‍ മതേര്‍ എക്ലീസിയാ മൊണാസ്ട്രിയില്‍ വച്ചായിരുന്നു അന്ത്യം. മാര്‍പ്പാപ്പയായിരിക്കെ സ്ഥാനമൊഴിഞ്ഞ ഏക വ്യക്തിയാണ് ബെനഡിക്ട് പതിനാറാമന്‍. വത്തിക്കാന്‍ പ്രസ്താവനയിലാണ് വിയോഗവാര്‍ത്ത അറിയിച്ചത്.വത്തിക്കാനിലെ മതിലുകള്‍ക്കകത്തുള്ള മതേര്‍ എക്ലീസിയ ആശ്രമത്തിലായിരുന്നു തന്റെ അവസാന കാലങ്ങള്‍ അദ്ദേഹം ചെലവഴിച്ചത്. രോഗബാധിതനായിതിനെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം.

മുന്‍ മാര്‍പാപ്പയുടെ മരണം അറിയിച്ചു കൊണ്ട് നമ്മുടെ ദേവാലയങ്ങളില്‍ മൂന്നും നാലും വീതം മൂന്നു പ്രാവശ്യം പള്ളിമണി അടിക്കണമെന്ന് പിതാവ് ജോസ് പൊരുന്നേടം അറിയിച്ചു.മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ ദേവാലയത്തില്‍ തിരുനാളിനെത്തിയ സീറോ മലബാര്‍ സഭയുടെ പിതാവും തലവനുമായ കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി വിശുദ്ധ കുര്‍ബാനയക്ക് മുമ്പായി ഒപ്പീസ് ചൊല്ലി ബനഡിക്ട് പിതാവിന് വേണ്ടി പ്രാര്‍ത്ഥിക്കും.

 

Leave A Reply

Your email address will not be published.

error: Content is protected !!