ശിങ്കാരിമേളം അരങ്ങേറാന്‍ യുവതി യുവാക്കള്‍

0

നടവയല്‍ കാവടംപൊന്‍ കതിര്‍ നാടന്‍ പാട്ട് കലാ സംഘത്തിലെ 30 ഓ
ളം അംഗങ്ങളാണ് ഇന്ന് അരങ്ങേറ്റം കുറിക്കുന്നത് .

ഒന്നര മാസത്തെ തീവ്ര പരിശീലനത്തിന് ശേഷം നടവയല്‍ ഉണ്ണിമിശിഹാ തിരുനാള്‍ പ്രദിക്ഷിണത്തില്‍ ശിങ്കാരിമേളത്തോടെ ഇവര്‍ അരങ്ങേറ്റം കുറിക്കും.നടവയല്‍ കായക്കുന്ന് എസ് ഡി സഭയിലെ സിസ്റ്റേഴ്‌സാണ് ശിങ്കാരിമേള പഠനത്തിനും , ഉപകരണങ്ങള്‍ക്കും മറ്റുമുള്ള സഹായം ഇവര്‍ക്ക് നല്‍കിയത്.ഗോത്രവിഭാഗത്തില്‍ നിന്നും ഇത്രയും ആളുകള്‍ ഒന്നിച്ച് ശിങ്കാരിമേളം പഠിച്ച് അതും ഒന്നര മാസം കൊണ്ട്,ശ്രദ്ധേയമായ മുന്നേറ്റമാണ് നടത്തിയത് എന്ന് പരിശീലകനായ പൊങ്ങിണി സ്വദേശി ബിജു.സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കുക എന്ന
ല്ക്ഷ്യത്തോടെയാണ് കായക്കുന്നില്‍ സേവനം ചെയ്യുന്ന എസ് ഡി സിസ്റ്റേഴ്‌സ് രംഗത്ത് വന്നത് ചെണ്ടയും , പരിശീലന ഫീസും , യൂണിഫോമും സിസ്റ്റേഴ്‌സ് നല്‍കിയാണ് മികച്ച ഒരു ശിങ്കാരിമേള ട്രൂപ്പ് ഉണ്ടാക്കിയതെന്ന്
, പ്രൊജക്ട്ട് കോഡിനേറ്റര്‍ സിസ്റ്റര്‍ അനിഷ വയനാട് വിഷനോട് പറഞ്ഞു.ഉത്സവ സീസണ്‍ ആരംഭിച്ചതോടെ കാവടത്തെ ഈ ഗോത്ര യുവതീ യുവാക്കളുടെ ശിങ്കാരിമേളത്തിന് കാഴ്ചക്കാര്‍ എത്തുമെന്ന പ്രതീക്ഷയിലാണ് ഇവര്‍ .

 

Leave A Reply

Your email address will not be published.

error: Content is protected !!