അനധികൃത വാഹന പാര്‍ക്കിംഗ് അമ്പലവയല്‍ ടൗണില്‍ ഗതാഗതകുരുക്ക് രൂക്ഷം

0

അമ്പലവയല്‍ ടൗണില്‍ വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാന്‍, സൈന്‍ ബോര്‍ഡുകളോ, പാര്‍ക്കിങ്ങ് ഏര്യകളോ ഇല്ലാത്തതാണ് വാഹനങ്ങള്‍ അലക്ഷ്യമായി പാര്‍ക്ക് ചെയ്യാന്‍ കാരണം. വ്യാപാരസ്ഥാപനങ്ങള്‍ക്ക് മുന്നിലും,ബസ്റ്റാന്റിലും, ഓട്ടോ ടാക്‌സി സ്റ്റാന്റിലും സ്വകാര്യ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നുണ്ട്.അന്താരാഷ്ട്ര പുഷ്പമേള നാളെ ആരംഭിക്കുകയാണ്, വാഹനങ്ങള്‍ കൂടുതല്‍ വരുന്നതോടെ കുരുക്ക് കൂടുതല്‍ രൂക്ഷമാകും. അധികാരികള്‍ ഇടപെട്ട് അടിയന്തിരമായി പ്രശ്‌നം പരിഹരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Leave A Reply

Your email address will not be published.

error: Content is protected !!