ആര്‍ട് @ ഡബ്ലിയു.എല്‍. എഫ് കലാ പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു

0

വയനാട് സാഹിത്യോത്സവത്തില്‍ വയനാട്ടിലെ കലാകാരന്മാര്‍ ഒരുക്കിയ കലാ പ്രദര്‍ശനം ആര്‍ട്@ ഡബ്ലിയു.എല്‍. എഫ് പ്രശസ്ത കഥാകാരനും ചലചിത്ര പ്രവര്‍ത്തകനുമായ മധുപാല്‍ ഉദ്ഘാടനം ചെയ്തു. ദ്വാരകയിലെ സാഹിത്യോത്സവത്തോടനുബന്ധിച്ച് പ്രത്യേകം തയ്യാറാക്കിയ ഗ്യാലറിയിലാണ് പ്രദര്‍ശനം.വ്യത്യസ്ത മാധ്യങ്ങളിലുള്ള പെയ്ന്റിങ്ങ്,ഫോട്ടോഗ്രാഫി, പ്രിന്റ് മേക്കിങ്ങ്, ഡ്രോയിങ്ങ്, കമ്പ്യൂട്ടര്‍ ഗ്രാഫിക്കസ് എന്നിങ്ങനെ ലളിത കലയുടെ എല്ലാ മേഖലയിലേയും വ്യത്യസ്ത വലിപ്പത്തിലുള്ള 140 സൃഷ്ടികള്‍ ആണ് പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ജില്ലയിലെ 20 ഓളം ചിത്രകാരന്മാര്‍ പങ്കെടുക്കുന്ന പ്രദര്‍ശനം ചിത്രങ്ങളുടെ ഉള്ളടക്കത്താലും പുതുമയാര്‍ന്ന വിന്യാസത്തിലൂടെയുംജോസഫ് എം വര്‍ഗീസ്,ഫ്രാന്‍സിസ് ബേബി,മധു എടച്ചന,സിബി പുല്‍പ്പള്ളി,ചിത്ര എലിസബത്ത്,പ്രസീത ബിജു,ദീപ,ബിനീഷ് നാരായണന്‍ തുടങ്ങിയ ഇരുപതോളം കലാകാരന്മാരാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്

Leave A Reply

Your email address will not be published.

error: Content is protected !!