വാകേരി ഗാന്ധിനഗര്‍ മാരമല കോളനി റോഡിലെ സ്വകാര്യ കാപ്പി തോട്ടത്തില്‍ അവശനിലയില്‍ കടുവയെ കണ്ടെത്തി.
ചെതലയം റേഞ്ച് ഓഫീസര്‍ അബ്ദുള്‍ സമദ്, കേണിച്ചിറ എസ്‌ഐ പി കെ ബാലകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തില്‍ വനം വകുപ്പ് ഉദ്യോഗസ്ഥരും പോലിസും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നു. കടുവയുടെ കാലിന് ഗുരുതര പരിക്കേറ്റിട്ടുണ്ട്.