ഉടമസ്ഥന്‍ ഇല്ലാത്ത നിലയില്‍ 225 ഗ്രാം കഞ്ചാവ് കണ്ടെടുത്തു
പുതുവത്സര സ്‌പെഷ്യല്‍ പരിശോധനയുടെ ഭാഗമായി മാനന്തവാടി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സജിത് ചന്ദ്രന്റെ നേതൃത്വത്തില്‍ മാനന്തവാടി എക്‌സൈസ് റേയ്ഞ്ചും, മാനന്തവാടി മോട്ടോര്‍ വാഹന വകുപ്പും സംയുക്തമായി ബാവലി രണ്ടാം ഗേയ്റ്റില്‍ നടത്തിയ വാഹന പരിശോധനയില്‍ കര്‍ണാടക മൈസൂര്‍ ഭാഗത്ത് നിന്നും വന്ന എസ്ആര്‍എസ് പ്രൈവറ്റ് ബസ്സില്‍ നിന്നും ഉടമസ്ഥന്‍ ഇല്ലാത്ത നിലയില്‍ 225 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. എന്‍.ഡി.പി.എസ് കേസ് രജിസ്റ്റര്‍ ചെയ്തു. പ്രതിക്കായുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കി. സംഘത്തില്‍ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സജിത്ത് ചന്ദ്രന്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ ഗിരീഷ് അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ മാരും പ്രിവന്റീവ് ഓഫീസറായ സുരേഷ് വേങ്ങാലികുന്നേല്‍ സി ഇ ഒ മാരായ ജോബിഷ് അര്‍ജുന്‍,എം.വജീഷ് എന്നിവരും ഉണ്ടായിരുന്നു.