കേരള വാട്ടര്‍ അതോറിറ്റിയുടെ ജല ഗുണനിലവാര പരിശോധന വിഭാഗം വയനാട് ജില്ലയില്‍ എന്‍.എ.ബി.എല്‍ അംഗീകാരമുള്ള, ഐ.എസ്.ഒ/ഐ.ഇ.സി നിലവാരത്തിലുള്ള മൂന്നു ജലപരിശോധന ലബോറട്ടറികള്‍ ആരംഭിച്ചു
കല്‍പ്പറ്റഎന്നിവടങ്ങളിലാണ് ലാബുകള്‍.ലാബുകളില്‍ നേരിട്ടോ kwa.kerala.gov.in എന്ന ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴിയോ പരിശോധനാ ഫീസ് അടച്ച് ജലപരിശോധനക്കായി സാമ്പിളുകള്‍ എത്തിക്കാം.ആധുനിക യന്ത്ര ഉപകരണങ്ങള്‍ ഉപയോഗിച്ച് അതി വിദഗ്ധരായ കെമിസ്റ്റ് മാരുടെയും സാങ്കേതിക വിദഗ്ധരുടെയും മേല്‍ നോട്ടത്തിലാണ് പരിശോധന.സംസ്ഥാനത്ത് ജല ഗുണനിലവാര പരിശോധന നടത്തുന്ന 82 ലാബുകള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ന്നു. വയനാട്ടില്‍ മൂന്ന് ലാബുകള്‍ ഉള്‍പ്പടെയാണിത്. എല്ലാ ലാബുകളും ദേശീയ അംഗീകാരം നേടിയതോടെ ശുദ്ധ ജലം എന്ന അവകാശമാണ് പ്രാബല്യത്തിലാവുന്നത്.
ഹരിത പരിസ്ഥിതി കൊണ്ടും വനസമ്പത്തുകൊണ്ട് സമ്പുഷ്ടമാണ് വയനാട് എങ്കിലും ജല സ്രോതസ്സുകളില്‍ എന്‍പത് ശതമാനത്തിലും മലിനീകരണ സാധ്യത കൂടുതലാണ്. 30 ശതമാനം വരെ ജലത്തിലും കോളിഫോം ബാക്ടീരിയയും കണ്ടെത്താറുണ്ട്. ഈ സാഹചര്യത്തില്‍ ജല ഗുണ നിലവാര പരിശോധന പൊതുജനങ്ങള്‍ക്ക് അത്യാവശ്യമായി വന്നിരിക്കയാണ്. പരിശോധന കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനും കൃത്യത ഉറപ്പാക്കുന്നതിനു മാണ് കേരള വാട്ടര്‍ അതോറിറ്റി 82 ലാബുകള്‍ക്ക് ദേശീയ അംഗീകാരമായ എന്‍.എ ബി.എല്‍. അംഗീകാരം നേടിയെടുത്തത്.