കോട്ടത്തറ ഗ്രാമപഞ്ചായത്തില്‍ പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്കായുള്ള എ ബി സി ഡി ക്യാമ്പ് ഡിസംബര്‍ 28, 29, 30 തീയതികളില്‍ നടക്കും.ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ തദ്ദേശ സ്വയംഭരണ വകുപ്പിന്റെയും പട്ടിക വര്‍ഗ്ഗ വകുപ്പിന്റെയും ഐ.ടി വകുപ്പിന്റെയും സഹകരണത്തോടെയാണ് ക്യാമ്പ് നടത്തുന്നത്. വെണ്ണിയോട് സുശീലദേവി മെമ്മോറിയല്‍ ഹാളില്‍ നടക്കുന്ന ക്യാമ്പില്‍ പട്ടിക വര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് ആധികാരിക രേഖകള്‍ ഉറപ്പുവരുത്തും. രേഖകള്‍ ഡിജിറ്റല്‍ ലോക്കറില്‍ സൂക്ഷിക്കാനുള്ള സേവനങ്ങളും നല്‍കുമെന്ന് ജില്ലാ കളക്ടര്‍ എ. ഗീത അറിയിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.