പുഴയില്‍ കുളിക്കാനിറങ്ങിയ പെണ്‍കുട്ടി മുങ്ങി മരിച്ചു.
തൃശ്ശിലേരി ആനപ്പാറ കൊല്ലമാവുടി അനുപ്രിയ(17)ആണ് തമിഴ്നാട്ടിലെ എരുമാടിലെ തറവാട് വീടിന് സമീപം പുഴയില്‍ അപകടത്തില്‍പ്പെട്ടത്. മൃതദേഹം ബത്തേരി താലൂക്ക് ആശുപത്രിയില്‍. മാനന്തവാടി മെഡിക്കല്‍ കോളേജില്‍ നാളെ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മാനന്തവാടി അമലോത്ഭവ ദേവാലയ സെമിത്തേരിയില്‍ മൃതസംസ്കാരം നടക്കും. പിതാവ് പ്രജി, മാതാവ് സിന്ധു, ഏക സഹോദരന് ഷെയിന്‍ ബേസില്‍.