ധാരണാപത്രത്തില്‍ ഒപ്പുവെച്ചു

0

സി എം കോളജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സും നടവയല്‍ കോ ഓപ്പറേറ്റീവ് എഡ്യുക്കേഷണല്‍ സൊസൈറ്റിയും നടവയലിന്റെ പ്രാദേശിക വിദ്യാഭ്യാസ, ഉദ്യോഗ, സാമൂഹ്യ മുന്നേറ്റത്തിന് കാരണമാകുന്ന വ്യത്യസ്ത പദ്ധതികളില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുന്ന ധാരണാപത്രത്തില്‍ ഒപ്പുവെച്ചു. ഇതിന്റെ ഭാഗമായി വരും കാലങ്ങളില്‍ ഇരു സ്ഥാപനങ്ങളും പരസ്പരം സഹകരിച്ചു കൊണ്ട് നടവയലിന്റെയും പരിസര പ്രദേശങ്ങളുടെയും വിദ്യാഭ്യാസ സാമൂഹ്യ വികസനത്തിനാവശ്യമായ ക്ലാസുകള്‍, വ്യത്യസ്ത വിഷയങ്ങളിലുള്ള പരിശീലന പരിപാടികള്‍, ഉദ്യോഗസംബന്ധമായ പദ്ധതികള്‍ തുടങ്ങിയവ സംഘടിപ്പിക്കും. ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനത്തിനു പ്രദേശത്ത് അനുകൂലമായ പ്രതിഫലനങ്ങള്‍ സൃഷ്ടിക്കാന്‍ സാധിക്കുമെന്ന് പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു. സി.എം കോളജിന്റെ പതിനഞ്ചാീ വാര്‍ഷിക പദ്ധതികളുടെ കരട് ചര്‍ച്ചയുടെ ഭാഗമായി നടത്തിയ കോണ്‍സെന്‍ഷ്യോ 2022 പരിപാടിയിലായിരുന്നു ഔദ്യോഗിക ധാരണാപത്രത്തിന്റെ കൈമാറ്റ ചടങ്ങ്. മാനന്തവാടി ഡി.വൈ എസ് പി എ.പി ചന്ദ്രന്‍ ഉദ്ഘാടനം ചെയ്ത പരിപാടിയില്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ.എ പി ശരീഫ് അദ്ധ്യക്ഷത വഹിച്ചു. നടവയല്‍ കോ ഓപ്പറേറ്റിവ് എഡ്യുക്കേഷനല്‍ സൊസൈറ്റിയെ പ്രതിനിധീകരിച്ച് സൊസൈറ്റി വൈസ് പ്രസിഡന്റ് വിന്‍സെന്റ് തോമസ് സംസാരിച്ചു. കോളജ് ജാഗ്രതാ സമിതിയംഗം ഇവി.സജി, കോളേജ് വൈസ് പ്രിന്‍സിപ്പാള്‍ സഹദ് കെ. പി, ഐ ക്യു എസി കണ്‍സള്‍ട്ടന്റ് ഡോക്ടര്‍ പി എ മത്തായി തുടങ്ങിയവര്‍ ആശംസ അര്‍പ്പിച്ചു. കൊമേഴ്‌സ് അധ്യാപികയും പരിപാടിയുടെ കോര്‍ഡിനേറ്ററുമായ ആയിഷ സ്വാഗതവും, അക്കാദമിക് കോര്‍ഡിനേറ്റര്‍ പ്രൊഫ സുമയ്യ (കമ്പ്യൂട്ടര്‍ സയന്‍സ്) നന്ദിയും അറിയിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!