കൊവിഡ് ഭീതിക്കിടയില്‍ രാജ്യവ്യാപക മോക്ക് ഡ്രില്ലിന് കേന്ദ്ര നിര്‍ദ്ദേശം

0

വിവിധ രാജ്യങ്ങളില്‍ കൊവിഡ് അണുബാധ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ ഡിസംബര്‍ 27 ന് രാജ്യത്തുടനീളമുള്ള മുഴുവന്‍ ആരോഗ്യ കേന്ദ്രങ്ങളിലും മോക്ക് ഡ്രില്ലുകള്‍ നടത്താന്‍ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം തീരുമാനിച്ചു. കൊവിഡ് നേരിടാന്‍ ആരോഗ്യ കേന്ദ്രങ്ങളെ സജ്ജമാക്കുക എന്നതാണ് മോക്ക് ഡ്രില്ലിന്റെ ലക്ഷ്യം.ജില്ലാ കലക്ടറുടെ മേല്‍നോട്ടത്തിലായിരിക്കണം ആരോഗ്യ വകുപ്പ് മോക്ക് ഡ്രില്‍ നടത്തേണ്ടതെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ സംസ്ഥാന ആരോഗ്യ സെക്രട്ടറിമാര്‍ക്ക് അയച്ച കത്തില്‍ പറയുന്നു. സംസ്ഥാനങ്ങളിലെ ഐസലേഷന്‍ വാര്‍ഡുകള്‍, ഐസിയു, വെന്റിലേറ്റര്‍, ഓക്സിജന്‍ തുടങ്ങിയവയുടെ ലഭ്യത ഇതിലൂടെ പരിശോധിക്കും. ഏത് അടിയന്തിര സാഹചര്യങ്ങളും നേരിടുന്നതിന് ആവശ്യമായ പൊതുജനാരോഗ്യ നടപടികള്‍ സ്വീകരിക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.കൊവിഡ് സാഹചര്യം നേരിടാന്‍ ആവശ്യമായ ആരോഗ്യപ്രവര്‍ത്തകര്‍, കൊവിഡ് പരിശോധനാ കേന്ദ്രങ്ങള്‍, മരുന്നുകള്‍, മാസ്‌ക്, പിപിഇ കിറ്റ് തുടങ്ങി ഉറപ്പാക്കാനും മോക്ക് ഡ്രില്‍ ലക്ഷ്യമിടുന്നു. RT-PCR, RAT കിറ്റുകളുടെ ടെസ്റ്റിംഗ് ശേഷിയും ലഭ്യതയും വര്‍ദ്ധിപ്പിക്കുക, ടെസ്റ്റിംഗ് ഉപകരണങ്ങളുടെയും റിയാക്ടറുകളുടെയും ലഭ്യത എന്നിവയും ശ്രദ്ധ കേന്ദ്രീകരിക്കും.

 

Leave A Reply

Your email address will not be published.

error: Content is protected !!