പുല്‍പ്പള്ളി സാമൂഹിക ആരോഗ്യകേന്ദ്രത്തില്‍ സായാഹ്ന ഒ.പി. ഇല്ലാത്തത് രോഗികളെ വലയ്ക്കുന്നു

0

പുല്‍പള്ളി, മുള്ളന്‍കൊല്ലി പഞ്ചായത്തുകളിലെ ജനങ്ങള്‍ക്ക് ഏറെ ആശ്രയമായ പുല്‍പ്പള്ളി സാമൂഹിക ആരോഗ്യകേന്ദ്രത്തില്‍ സായാഹ്ന ഒ.പി. ഇല്ലാതായതോടെ ചികിത്സ ആവശ്യമായ രോഗികള്‍ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട അവസ്ഥയാണ്.നിലവിലുണ്ടായിരുന്ന ഡോക്ടര്‍ സ്ഥലം മാറിപ്പോയതോടെ പകരം ഡോക്ടറെ നിയമിക്കാന്‍ ഉത്തരവാദിത്വപ്പെട്ടവര്‍ തയ്യാറാകാത്തതാണ് പ്രതിസന്ധിക്ക് കാരണം.പനമരം ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള ആശുപത്രിയില്‍ ഡോക്ടറെ നിയമിക്കേണ്ടത് ബ്ലോക്ക് പഞ്ചായത്താണ്.ഉച്ചക്ക് രണ്ട് മണിക്ക് ശേഷം വാഹനാപകടമുള്‍പ്പെടെയുള്ളവയില്‍ ചികിത്സ ആവശ്യമായവര്‍ ബത്തേരി താലൂക്ക് ആശുപത്രിയിലോ മാനന്തവാടി ജില്ലാ ആശുപത്രിയിലോ പോകേണ്ട അവസ്ഥയാണ്. നിലവില്‍ ആറോളം ഡോക്ടര്‍മാരുള്ള ആശുപത്രിയില്‍ ഉച്ചക്ക ്ശേഷം ഒരു ഡോക്ടറിന്റെയും സേവനം ലഭ്യമല്ല. സായാഹ്ന ഓ.പി. ഇല്ലാതായിട്ട് ആഴ്ചകള്‍ കഴിഞ്ഞിട്ടും യാതൊരു നടപടിയുമില്ലെന്നാണ് നാട്ടുകാരുടെ പരാതി. നിരവധി തവണ ഇതുസംബന്ധിച്ച് പരാതികള്‍ നല്‍കിയെങ്കിലും ജനപ്രതിനിധികളുടെ ഭാഗത്ത്്നിന്ന് യാതൊരു നടപടിയുമില്ല. അടിയന്തിരമായി സായാഹ്ന ഒ.പി.യിലേക്ക് ഡോക്ടറെ നിയമിക്കാന്‍ ഉത്തരവാദിത്വപ്പെട്ടവര്‍ തയ്യാറാകണമെന്നാണ് ജനങ്ങളുടെ ആവശ്യം.

Leave A Reply

Your email address will not be published.

error: Content is protected !!