മാനന്തവാടിയിലെ എബിസിഡി ക്യാമ്പില്‍ 2480 പേര്‍ക്ക് രേഖകള്‍ നല്‍കി

0

മാനന്തവാടി നഗരസഭയില്‍ മൂന്ന് ദിവസങ്ങളിലായി നടത്തിയ എബിസിഡി ക്യാമ്പിലൂടെ 2480 പേര്‍ക്ക് രേഖകള്‍ നല്‍കി.സമാപന സമ്മേളനം ജില്ലാ കളക്ടര്‍ എ ഗീത ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍പേഴ്‌സണ്‍ സി.കെ രത്‌നവല്ലി അധ്യക്ഷത വഹിച്ചു. സര്‍ട്ടിഫിക്കറ്റുകളുടെ വിതരണം ജില്ലാ കളക്ടര്‍ എ . ഗീത നിര്‍വഹിച്ചു. സബ് കളക്ടര്‍ ആര്‍ ശ്രീലക്ഷ്മി, എ.ഡി.എം എന്‍.ഐ ഷാജു, മുന്‍ ജില്ലാ കളക്ടര്‍ എ.ആര്‍ അജയകുമാര്‍, നഗരസഭ വൈസ് ചെയര്‍മാന്‍ ജേക്കബ് സെബാസ്റ്റ്യന്‍, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ഭാരവാഹികളായ ലേഖ രാജീവന്‍, വിപിന്‍ വേണുഗോപാല്‍, പാത്തുമ്മ ടീച്ചര്‍, പി.വി.എസ് മൂസ, അഡ്വ സിന്ധു സെബാസ്റ്റ്യന്‍, കൗണ്‍സിലര്‍ പി.വി ജോര്‍ജ്, ഫിനാന്‍സ് ഓഫീസര്‍ എ.കെ ദിനേശന്‍, മാനന്തവാടി തഹസില്‍ദാര്‍ എം ജെ അഗസ്റ്റിന്‍, എ.ടി.ഡി.ഒ ആര്‍ സിന്ധു , ഐ.ടി മിഷന്‍ ജില്ലാ പ്രൊജക്ട് മാനേജര്‍ ജെറിന്‍ സി ബോബന്‍, നഗരസഭ സെക്രട്ടറി എം സന്തോഷ് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.മാനന്തവാടിയില്‍ 7515 സേവനങ്ങള്‍ ഗോത്രവര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് നല്‍കിയത്.ആധാര്‍ സേവനം-1570, റേഷന്‍ കാര്‍ഡ്-1059, ജനന മരണ സര്‍ട്ടിഫിക്കറ്റ്-816, ബാങ്ക് അക്കൗണ്ട് – 407, ഡിജിലോക്കര്‍ – 1557, പെന്‍ഷന്‍ – 69, ഇലക്ഷന്‍ ഐഡി – 1213, ഇ.ഡിസ്ട്രിക്ട് – 296, വയസ്സ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് – 304, റെസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ് – 200, ഹെല്‍ത്ത് ഇന്‍ഷുറന്‍സ് – 24, തുടങ്ങിയ സേവനങ്ങള്‍ ക്യാമ്പിലൂടെ നല്‍കി.

Leave A Reply

Your email address will not be published.

error: Content is protected !!