ബത്തേരി വെറ്ററിനറി പോളി ക്ലിനിക്കില്‍ മന്ത്രിയുടെ മിന്നല്‍ പരിശോധന

0

മീനങ്ങാടിയില്‍ നടക്കുന്ന ജില്ലാ ക്ഷീര കര്‍ഷക സംഗമം ഉദ്ഘാടനം ചെയ്യാനായി എത്തിയപ്പോഴാണ് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി സുല്‍ത്താന്‍ ബത്തേരി വെറ്ററിനറി പോളി ക്ലിനിക്കും അനുബന്ധ ഓഫീസുകളിലും മിന്നല്‍ സന്ദര്‍ശനം നടത്തിയത്. ഇന്ന് രാവിലെ പത്തരയോടെയായിരുന്നു മന്ത്രിയുടെ അപ്രതീക്ഷിത സന്ദര്‍ശനം. ക്ലിനിക്കിലും ഓഫീസുകളിലും ജീവനക്കാരുടെ ഹാജര്‍ നില മന്ത്രി പരിശോധിച്ചു.കോമ്പൗണ്ടിലെ അനുബന്ധ സ്ഥാപനങ്ങളായ എബിസി യൂണിറ്റ്, കര്‍ഷക പരിശീലന കേന്ദ്രം എന്നിവ സന്ദര്‍ശിച്ചു.നിര്‍മ്മാണം കഴിഞ്ഞു രണ്ട് വര്‍ഷമായിട്ടും അടഞ്ഞ് കിടക്കുന്ന കര്‍ഷക സമുച്ചയം ഉടന്‍ പ്രവര്‍ത്തനക്ഷമമാക്കുമെന്നും ക്ലിനിക്കിന്റെ പ്രവര്‍ത്തനം മികച്ചതാണന്നും മന്ത്രി പറഞ്ഞു.അരമണിക്കൂറിനുള്ളില്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി മന്ത്രി മീനങ്ങാടിയിലേക്ക് മടങ്ങി. മന്ത്രിക്കൊപ്പം ജില്ലാ നേതാക്കളും ഉണ്ടായിരുന്നു.

 

Leave A Reply

Your email address will not be published.

error: Content is protected !!