മേപ്പാടിയില്‍ യുവാവ് ഷോക്കേറ്റ് മരിച്ചു
മേപ്പാടി: വസ്ത്രം ഇസ്തിരിയിടുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു. മേപ്പാടി പുത്തൂര്‍വയല്‍ കോളനിയില്‍ ശശി ( 41) ആണ് വീട്ടിലെ ഇസ്തിരിപെട്ടിയില്‍ നിന്നും ഷോക്കേറ്റ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. കെട്ടിട നിര്‍മ്മാണ തൊഴിലാളിയാണ് ഇദ്ദേഹം.