പുഴയില്‍ അകപ്പെട്ട മൃതദേഹം കണ്ടുകിട്ടി

0

കാണാതായ ഗോത്രയുവാവിന്റെ മൃതദേഹം കണ്ടുകിട്ടി. നൂല്‍പ്പുഴ കല്ലൂര്‍ കാളിച്ചിറ കോളനിയിലെ വിജയന്‍(48)ന്റെ മൃതദേഹമാണ് വെള്ളിയാഴ്ച ഉച്ചയോടെ കല്ലൂര്‍ പുഴയില്‍ കാളിച്ചിള ഭാഗത്ത്് വെച്ച് കണ്ടുകിട്ടിയത്. വീടിന്റെ ഭാഗത്തുനിന്നും നൂറുമീറ്ററോളം മാറിയാണ് മൃതദേഹം കണ്ടെത്തിയത്. ഞായറാഴ്ച വൈകിട്ടു മുതലാണ് വിജയനെ കാണാതാകുന്നത്. ബന്ധുവീട്ടില്‍ പോയതാകാമെന്ന് നിഗമനത്തിലായിരുന്നു വീട്ടുകാര്‍. പിന്നീട് ബന്ധുവീട്ടിലും എത്തിയിട്ടില്ലന്നറിഞ്ഞതോടെ വീട്ടുകാര്‍ ബുധനാഴ്ച സുല്‍്ത്താന്‍ ബത്തേരി പൊലിസില്‍ വിജയനെ കാണാനില്ലന്ന് കാണിച്ച് പരാതി നല്‍കിയിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തില്‍ പുഴയില്‍ അകപ്പെട്ടതാണുന്നുള്ള നിഗമനത്തില്‍ രണ്ടുദിവസം ഫയര്‍ഫോഴ്സും നാട്ടുകാരും, പൊലിസും തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്തിയിരുന്നില്ല. തുടര്‍ന്ന് ഇന്ന് നാട്ടുകാരുടെ നേതൃത്വത്തില്‍ തിരിച്ചില്‍ നടത്തുന്നതിന്നിടെയാണ് വീണതായി സംശയം പറഞ്ഞഭാഗത്തുനിന്നും മാറി മൃതദേഹം കണ്ടെത്തിയത്. സുല്‍ത്താന്‍ ബ്ത്തേരി പൊലിസ് തുടര്‍ നടപടികള്‍ സ്വീകരിച്ചു. ഭാര്യ: അനിത. മക്കള്‍: ലിബിന്‍, ദിവ്യ.

Leave A Reply

Your email address will not be published.

error: Content is protected !!