നടയ്ക്കലില്‍ പൈപ്പ് പൊട്ടി വെള്ളം പാഴാവുന്നു

തരുവണ നടക്കൽ പ്രദേശത്ത് ജലനിധിയുടെ പൈപ്പ് പൊട്ടി ലക്ഷക്കണക്കിനു ലിറ്റർ കുടിവെള്ളം പാഴാകുന്നു. മൂന്നുവര്‍ഷം മുന്‍പ് പണി പൂര്‍ത്തീകരിക്കേണ്ട ജലനിധിയുടെ കുടിവെള്ള പദ്ധതി. ഒരു മാസം മുന്‍പായിരുന്നു പൂര്‍ത്തീകരിച്ചത്. മഴുവന്നൂര്‍…

കുടിവെള്ളത്തിനും ഉപരോധ സമരം

മാനന്തവാടിയില്‍ നാട്ടുകാര്‍ വാട്ടര്‍ അതോറിറ്റി ഓഫീസ് ഉപരോധിച്ചു. 4 മാസമായി കുടിവെള്ളം നല്‍കാത്തത്തില്‍ പ്രതിഷേധിച്ച് ക്ലബ്കുന്ന് പ്രദേശവാസികളാണ് മണിക്കൂറുകളോളം ഉപരോധ സമരം നടത്തിയത്. മാനന്തവാടി എസ്.ഐ സുനില്‍കുമാറുമായി നടത്തിയ ചര്‍ച്ചയില്‍…

എം.എസ്.സി മെഡിക്കല്‍ അനാട്ടമി ഒന്നാം റാങ്ക് മെജി ജോസഫിന്

മാനന്തവാടി: എം.എസ്.സി മെഡിക്കല്‍ അനാട്ടമി പരീക്ഷയില്‍ കോട്ടയം എം.ജി സര്‍വ്വകലാശാലയില്‍ നിന്ന് യവനാര്‍കുളം സ്വദേശി ആക്കപ്പടിക്കല്‍ മെജി ജോസഫ് ഒന്നാം റാങ്ക് നേടി. ആക്കപ്പടിക്കല്‍ എബി ജെയിംസിന്റെ ഭാര്യയാണ്.

ഡോക്ടര്‍മാര്‍ ഫീല്‍ഡില്‍ ജീവനക്കാര്‍ ചികിത്സിക്കും?

മാനന്തവാടി: മാനന്തവാടി താലൂക്കിലെ ഏക വെറ്ററിനറി പോളി ക്ലിനിക്കായ മൃഗാശുപത്രിയില്‍ ഡോക്ടര്‍മാരില്ല. വളര്‍ത്തു മൃഗ ചികിത്സക്കെത്തുന്നവര്‍ ദുരിതത്തില്‍.സീനിയര്‍ വെറ്ററിനറി സര്‍ജന്‍, വെറ്ററിനറി സര്‍ജന്‍ തസ്തികകളില്‍ രണ്ട് ഡോക്ടര്‍മാരെ…

വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു; പ്രതിക്കെതിരെ പോക്‌സോ

മാനന്തവാടി: പോലീസ് സ്റ്റേഷന്‍ പരിധിയിലെ പതിനേഴുകാരിയായ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ യുവാവിനെ മാനന്തവാടി പോലീസ് അറസ്റ്റ് ചെയ്തു. മാനന്തവാടി ജെസ്സി കുബണൂര്‍ കെഎസ് സുരജിത്ത് (19) ആണ് അറസ്റ്റിലായത്. പെണ്‍കുട്ടിയെ പലതവണ…

സ്‌കൂള്‍ പ്രവേശനത്തിന്റെ പേരില്‍ പകല്‍കൊള്ള

കല്‍പ്പറ്റ: സര്‍ക്കാര്‍ സ്‌കുളുകളിലടക്കം പ്രവേശനത്തിന്റെ പേരില്‍ വമ്പിച്ച പണപ്പിരിവാണ് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നടക്കുന്നത് പിടിഎ ഫണ്ട്, ഹൈടെക് നവീകരണ ഫണ്ട് തുടങ്ങി എണ്ണിയാല്‍ തിരാത്താ കാരണങ്ങള്‍ പറഞ്ഞാണ് ഈ ചൂഷണം. പിന്നോക്ക…

വയനാട് മെഡിക്കല്‍ കോളേജ് യാഥാര്‍ത്ഥ്യമാക്കണമെന്ന്

മാനന്തവാടി: വയനാട് മെഡിക്കല്‍ കോളേജ് എത്രയുംപെട്ടെന്ന് യാഥാര്‍ത്ഥ്യമാക്കണമെന്ന് സീനിയര്‍ സിറ്റിസണ്‍സ് സര്‍വ്വീസ് കൗണ്‍സില്‍ വയനാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ലാശുപത്രിയിലും ബത്തേരി, വൈത്തിരി താലൂക്ക് ആശുപത്രികളിലും കല്‍പ്പറ്റ…

മനുഷ്യക്കടത്ത് പുതിയ പേരില്‍

പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടികളെ അന്യസംസ്ഥാനങ്ങളിലേക്ക് ജോലിക്കെന്ന പേരില്‍ കടത്തി കൊണ്ടു പോകുന്ന സംഘത്തെ നാട്ടുകാര്‍ തടഞ്ഞു. ചീരാല്‍ വരിക്കേരി കോളനിയില്‍ നിന്ന് കുട്ടികളെ കൊണ്ടു പോകാനുള്ള ശ്രമത്തിനിടെയാണ് നാട്ടുകാര്‍ തടഞ്ഞത്.…

പെന്‍ഷന്‍ നിഷേധിക്കുന്നതിനെതിരെ

വെള്ള റേഷന്‍ കാര്‍ഡുള്ളവര്‍ക്ക് സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ നിഷേധിക്കാനുള്ള നീക്കത്തിനെതിരെ സീനിയര്‍ സിറ്റിസണ്‍സ് ഫോറം വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മെയ് 16-ന് കളക്ടറേറ്റ് മാര്‍ച്ച് നടത്തും. അര്‍ഹതപ്പെട്ടവര്‍ക്ക് പെന്‍ഷന്‍…

ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിച്ചു

വെള്ളമുണ്ട വിജ്ഞാന്‍ ലൈബ്രറി ബാലവേദിയുടെ ആഭിമുഖ്യത്തില്‍. എസ്.എസ്.എല്‍.സി, പ്ലസ്ടു,യു.എസ്.എസ് ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിച്ചു. പരിപാടി വെള്ളമുണ്ട പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം.സി ഇബ്രാഹിം ഹാജി ഉദ്ഘാടനം…
error: Content is protected !!