നടയ്ക്കലില്‍ പൈപ്പ് പൊട്ടി വെള്ളം പാഴാവുന്നു
തരുവണ നടക്കൽ പ്രദേശത്ത് ജലനിധിയുടെ പൈപ്പ് പൊട്ടി ലക്ഷക്കണക്കിനു ലിറ്റർ കുടിവെള്ളം പാഴാകുന്നു.
മൂന്നുവര്‍ഷം മുന്‍പ് പണി പൂര്‍ത്തീകരിക്കേണ്ട ജലനിധിയുടെ കുടിവെള്ള പദ്ധതി. ഒരു മാസം മുന്‍പായിരുന്നു പൂര്‍ത്തീകരിച്ചത്.
മഴുവന്നൂര്‍ കുന്നില്‍ സ്ഥാപിച്ച ടാങ്കില്‍ നിന്നും 600 കുടുംബങ്ങള്‍ക്ക് വെള്ളം എത്തിക്കാന്‍ ലക്ഷ്യമിട്ട പദ്ധതിയാണ്. കമ്മീഷനു പിന്നാലെ പരാജയം ഏറ്റുവാങ്ങിയത്. പൈപ്പ് വാല്‍വ് തുറക്കുന്ന സമയത്ത് പൈപ്പുകള്‍ പൊട്ടി വെള്ളം പാഴാകുന്നത് നിത്യസംഭവമാണ്. പൈപ്പുകളുടെ ഗുണനിലവാര കുറവാണ് ഇതിനു കാരണം എന്ന പരാതി ഇപ്പോള്‍ വ്യാപകമാണ്. ലക്ഷക്കണക്കിന് ലിറ്റര്‍ വെള്ളമാണ് തരുവണ മാനന്തവാടി റോഡില്‍ പലയിടങ്ങളിലായി ഒഴുകി പാഴായി പോകുന്നത്. വാല്‍വ് തുറക്കുമ്പോള്‍ പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നത് കാരണം ഉപഭോക്താക്കള്‍ക്ക് വീടുകളില്‍ വെള്ളം എത്തുന്നില്ല എന്ന അവസ്ഥയുണ്ട്. റോഡ് സൈഡില്‍ വെള്ളം ശക്തമായി കുത്തിയൊലിക്കുന്നത് കാരണം റോഡ് തകരാനും സാധ്യതയുണ്ട്.