കാറ്റിനും മഴയ്ക്കും സാധ്യത
ആന്‍ഡമാന്‍ കടല്‍, തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനോടു ചേര്‍ന്നുള്ള പ്രദേശങ്ങള്‍, മധ്യകിഴക്കന്‍ അറബിക്കടല്‍, തെക്കുകിഴക്കന്‍ അറബിക്കടലിനോടു ചേര്‍ന്നുള്ള പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ ഇന്നു ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ്. നാളെ തെക്കു കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും 17ന് തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍, തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളിലും മോശം കാലാവസ്ഥയായിരിക്കും. ഈ ദിവസങ്ങളില്‍ ഇവിടെ മത്സ്യബന്ധനം പാടില്ല.