വാളാട് കണ്ണിമൂല കുടിയിരിക്കല്‍ ആന്റണി(45)യെയാണ് ഇന്ന് ഉച്ചയ്ക്ക് 12.30ന് വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.പ്രായപൂര്‍ത്തിയാകാത്ത മക്കളെ മര്‍ദ്ദിച്ചെന്ന പരാതിയില്‍ ഇയാളുടെ പേരില്‍ തലപ്പുഴ പോലീസ് നേരത്തെ ഇന്ത്യന്‍ ശിക്ഷാ നിയമം 323, ജുവനൈല്‍ ജസ്റ്റിസ് നിയമം എന്നിവ പ്രകാരം കേസെടുത്തിരുന്നു.തിങ്കളാഴ്ച രാവിലെ പോലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്ന് ആന്റണിയോട് പോലീസ് ആവശ്യപ്പെട്ടിരുന്നെങ്കിലും എത്തിയിരുന്നില്ല.തുടര്‍ന്ന് പോലീസ് ഉദ്യോഗസ്ഥര്‍ ബന്ധുക്കളുടെ സാന്നിധ്യത്തില്‍ നടത്തിയ തിരച്ചിലിലാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മദ്യലഹരിയില്‍ പിതാവ് മര്‍ദ്ദിച്ചുവെന്ന പത്തും,പതിമൂന്നും വയസുള്ള കുട്ടികളുടെ പരാതി പ്രകാരം ശനിയാഴ്ചയാണ് ഇയാളുടെ പേരില്‍ തലപ്പുഴ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഭാര്യ ഷാന്റി മൂന്ന് മാസം മുമ്പാണ് ജോലിയ്ക്കായി വിദേശത്തേക്ക് പോയത്.പോലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തീകരിച്ച ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി വയനാട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു.