കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍

0

പെരിക്കല്ലൂര്‍ കടവില്‍ നിന്നും മോട്ടോര്‍ സൈക്കിളില്‍ കടത്തിക്കൊണ്ടു വന്ന 900 ഗ്രാം കഞ്ചാവാണ് പിടികൂടിയത്. കോഴിക്കോട് സ്വദേശികളായ എന്‍.പി നിഷാദ് (30), ഷമീര്‍ (30) എന്നിവരാണ് പിടിയിലായത്.പുല്‍പ്പള്ളി സബ്ബ് ഇന്‍സ്‌പെക്ടര്‍ സി.ആര്‍ മനോജിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പുല്‍പ്പള്ളി ജനമൈത്രി പോലീസിന്റേയും നാട്ടുകാരുടേയും സഹകരണത്തോടെ പുല്‍പ്പള്ളി പോലീസ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. എസ്.ഐ സുകുമാരന്‍, സി പി ഒ മാരായ ബിജു, പ്രവീണ്‍, ജനമൈത്രി പോലീസ് രാജേഷ് എന്നിവരടങ്ങുന്ന പോലീസ് സംഘമാണ് പരിശോധന നടത്തിയത്.

Leave A Reply

Your email address will not be published.

error: Content is protected !!