സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ പുല്‍പ്പള്ളി വിജയ ഹയര്‍സെക്കണ്ടറി സ്കൂളില്‍ നിന്നും മത്സരിച്ച് മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിച്ചു. വിവിധ മത്സരങ്ങളില്‍ സമ്മാനം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് ഉപഹാരങ്ങള്‍ നല്കി. അനുമോദന സമ്മേളനം ഹയര്‍സെക്കണ്ടറി സ്കൂള്‍ പ്രിന്‍സിപ്പാള്‍ ടി. സന്തോഷ് ഉദ്ഘാടനം ചെയ്തു. കെ.എം. പോള്‍, ഷിജി സെബാസ്റ്റ്യന്‍, ബാബു ടി.പി. ബിന്ദു കെ.എ, നിമിഷ, ബോബി എന്നിവര്‍ സംസാരിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.