അരലക്ഷത്തിലധികം സേവനങ്ങള്‍ പിന്നിട്ട് എ.ബി.സി.ഡി ക്യാമ്പുകള്‍ ജില്ലയില്‍ പുരോഗമിക്കുന്നു. വെള്ളമുണ്ട, പുല്‍പ്പള്ളി ഗ്രാമ പഞ്ചായത്തുകളില്‍ ചൊവ്വാഴ്ച തുടങ്ങിയ ക്യാമ്പില്‍ ആദ്യദിനം രേഖകള്‍ക്കായി നിരവധി പേരെത്തി. ജനുവരി അവസാനത്തോടെ മുഴുവന്‍ പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍ക്കും ആധികാരിക രേഖകള്‍ നല്‍കിയ സംസ്ഥാനത്തെ ആദ്യ ജില്ലയായി വയനാട് മാറും. സംസ്ഥാനതല പ്രഖ്യാപനത്തിനായി ശേഷിക്കുന്ന പഞ്ചായത്തുകള്‍ കൂടി വരും ദിവസങ്ങളില്‍ ക്യാമ്പുകള്‍ പൂര്‍ത്തിയാക്കും. തൊണ്ടര്‍നാട് ഗ്രാമ പഞ്ചായത്തില്‍ പരീക്ഷണാടിസ്ഥാനത്തില്‍ തുടങ്ങിയ ക്യാമ്പാണ് എല്ലാവര്‍ക്കും ആധികാരിക രേഖ എന്ന ലക്ഷ്യവുമായി ജില്ലാ ഭരണകൂടം വയനാട് ജില്ലയിലെ മുഴുവന്‍ തദ്ദേശ സ്ഥാപനങ്ങളിലേക്കും വ്യാപിപ്പിച്ചത്. നിരവധി കാരണങ്ങളാല്‍ ആധാര്‍ ഉള്‍പ്പെടെയുള്ള ആധികാരിക രേഖകള്‍ ഇല്ലാതിരുന്ന ആയിരക്കണക്കിന് ആദിവാസികള്‍ക്കായി ഈ ക്യാമ്പ് ഒരേ സമയം ആശ്വാസവും ആത്മവിശ്വാസവും നല്‍കുന്നത്.
വെള്ളമുണ്ടയില്‍ എ.ബി.സി.ഡി ക്യാമ്പ് മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി ഉദ്ഘാടനം ചെയ്തു. വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുധി രാധാകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. തദ്ദേശ സ്വയംഭരണവകുപ്പ് ജോയിന്റ് ഡയറക്ടര്‍ പി.ജയരാജന്‍ വിഷയാ വതരണം നടത്തി. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ പി.കല്ല്യാണി, ബാലന്‍ വെള്ളരിമ്മല്‍, ഡെപ്യൂട്ടി കളക്ടര്‍ കെ.അജീഷ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജംഷീര്‍ കുനിങ്ങാരത്ത്, ഗ്രാമപഞ്ചായത്ത് വികസനകാര്യ ചെയര്‍പേഴ്‌സണ്‍ സീനത്ത് വൈശ്യന്‍, പഞ്ചായത്തംഗങ്ങളായ അമ്മദ് കൊടുവേരി, എം.ലതിക, ടി.ഡി.ഒ സി.ഇസ്‌മെയില്‍, ഐ.ടി മിഷന്‍ പ്രൊജക്ട് മാനേജര്‍ ജെറിന്‍ സി.ബോബന്‍, അക്ഷയ കോര്‍ഡിനേറ്റര്‍ ജിന്‍സി ജോസഫ്, ബീന വര്‍ഗ്ഗീസ് എന്നിവര്‍ സംസാരിച്ചു.
പുല്‍പ്പള്ളി ടൗണ്‍ ചര്‍ച്ച് ഹാളില്‍ നടക്കുന്ന ക്യാമ്പ് പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഗിരിജാ കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എസ് ദിലീപ് കുമാര്‍ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി കളക്ടര്‍ കെ.ദേവകി പ്രൊജക്ട് അവതരണം നടത്തി. ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശോഭനാ സുകു, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ഭാരവാഹികളായ എം ടി കരുണാകരന്‍, ശ്രീദേവി മുല്ലക്കല്‍, ജോളി നരിതൂക്കില്‍, മെമ്പര്‍മാരായ അനില്‍ സി കുമാര്‍, ഉഷ ടീച്ചര്‍, മണി പാമ്പനാല്‍, സിന്ധു ബാബു, പഞ്ചായത്ത് സെക്രട്ടറി വി.ഡി തോമസ്, വികാരി ഫാ. ജോര്‍ജ് മൈലാടുര്‍ തുടങ്ങിയവര്‍ സംസാരിച്ചു.