കലാമേളയില്‍ ഞൊടിയിടയില്‍ ട്രോഫി വിതരണവുമായി ട്രോഫി കമ്മിറ്റി.

0

സാധാരണ മേളകളില്‍ നിന്നും വ്യത്യസ്തമായി മത്സരങ്ങള്‍ കഴിഞ്ഞ് റിസള്‍ട്ട് പ്രഖ്യാപനം കഴിഞ്ഞ അന്ന് തന്നെ ട്രോഫികള്‍ കൈമാറുകയും ചെയ്യുകയാണ് ട്രോഫി കമ്മിറ്റി. ബ്രോഷര്‍ പ്രകാശനവും ഇന്ന് നടന്നു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചു.

കലാമേളകളില്‍ നിന്നും വ്യത്യസ്തമാവുകയാണ് കലാ നഗറിലെ ട്രോഫി കമ്മിറ്റി. റിസള്‍ട്ട് പ്രഖ്യാപനം കഴിഞ്ഞ് അന്ന് തന്നെ വിജയികളുടെ കൈകളിലേക്ക് ട്രോഫിയും സമ്മാനങ്ങളും എത്തുന്ന സംവിധാനമാണ് ട്രോഫി കമ്മിറ്റി ഇത്തവണ ഒരുക്കിയിരിക്കുന്നത്. മാനന്തവാടി നഗരസഭ സ്ഥിരം സമിതി അദ്ധ്യക്ഷന്‍ പി.വി.എസ്.മൂസ സമ്മാനദാനം നിര്‍വ്വഹിച്ചു. ജി.കെ.എം. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ എന്‍.പി. മാര്‍ട്ടിന്‍ അദ്ധ്യക്ഷത വഹിച്ചു. ഇതെ ചടങ്ങില്‍ വെച്ച് കലോത്സവ ബ്രോഷന്‍ പ്രകാശനം ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി നിര്‍വ്വഹിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!