സംസ്ഥാന തലത്തില്‍ മികച്ച ഇ-ഗവേണന്‍സ് മികവിനുള്ള രണ്ടാമത്തെ പുരസ്‌കാര നേട്ടത്തിന് വയനാട് ജില്ലയെ അര്‍ഹമാക്കിയ ഉദ്യോഗസ്ഥരെ ജില്ലാ കളക്ടര്‍ എ. ഗീതയുടെ നേതൃത്വത്തില്‍ കളക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ ആദരിച്ചു. 2019-20, 2020-21 വര്‍ഷത്തെ എറ്റവും മികച്ച രണ്ടാമത്തെ ഇ- ഗവേണന്‍സ് ജില്ലയായി തിരഞ്ഞെടുക്കപ്പെട്ട വയനാടിനുള്ള പുരസ്‌കാരം കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ മന്ത്രി കെ. ശിവന്‍കുട്ടി സമ്മാനിച്ചിരുന്നു. മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും ഒപ്പുവെച്ച ടീം അംഗങ്ങള്‍ക്കുള്ള അനുമോദന സര്‍ട്ടിഫിക്കറ്റുകള്‍ ജില്ലാ കളക്ടര്‍ തിങ്കളാഴ്ച കൈമാറി.
ജില്ലാ കളക്ടര്‍ എ. ഗീത, മുന്‍ ജില്ലാ കളക്ടര്‍മാരായ എ.ആര്‍ അജയകുമാര്‍, ഡോ. അദീല അബ്ദുള്ള, സബ് കളക്ടര്‍ ആര്‍. ശ്രീലക്ഷ്മി, ഡെപ്യൂട്ടി കളക്ടര്‍ കെ. അജീഷ്, ഫിനാന്‍സ് ഓഫീസര്‍ എ.കെ ദിനേശന്‍, ഡി.പി.എം നിവേദ് പി., അക്ഷയ ജില്ലാേേ കാഡിനേറ്റര്‍ ജിന്‍സി ജോസഫ്, ഷാജി പി. മാത്യൂ (കളക്ടറേറ്റ് ഡി.എം സെക്ഷന്‍) എന്നിവര്‍ക്കാണ് അനുമോദന സര്‍ട്ടിഫിക്കറ്റുകള്‍ ലഭിച്ചത്. ഇ- ഓഫീസ്, പോള്‍ വയനാട് ആപ്പ്, കോവിഡ് കാലഘട്ടത്തില്‍ മറ്റു ജില്ലകളില്‍ നിന്നും വരുന്ന വാഹനങ്ങളെ നിരീക്ഷിക്കുന്നതിന് നിര്‍മ്മിച്ച വെഹിക്കിള്‍ ട്രാന്‍സിറ്റ് മോണിറ്ററിംഗ് ആപ്ലിക്കേഷന്‍, ഓണ്‍ലൈന്‍ അദാലത്ത്, പട്ടിക വര്‍ഗ്ഗകാര്‍ക്ക് ആധികാരിക രേഖകള്‍ നല്‍കി ഡിജിറ്റല്‍ ലോക്കറില്‍ സൂക്ഷിക്കുന്നതിന് ആരംഭിച്ച് എബിസിഡി ക്യാമ്പയിന്‍ തുടങ്ങിയവയാണ് ജില്ലയെ പുരസ്‌കാരത്തിന് അര്‍ഹമാക്കിയത്.
എ.ഡി.എം എന്‍.ഐ ഷാജു, ഡെപ്യൂട്ടി കളക്ടര്‍മാരായ കെ. അജീഷ്, വി. അബൂബക്കര്‍, ഫിനാന്‍സ് ഓഫീസര്‍ എ.കെ ദിനേശന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ. മുഹമ്മദ്, ജില്ലാ ഇന്‍ഫര്‍മാറ്റിക്സ് ഓഫീസര്‍ ജസീം ഹാഫിസ്, അക്ഷയ ജില്ലാ കോര്‍ഡിനേറ്റര്‍ ജിന്‍സി ജോസഫ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.