ദേശീയ സെമിനാര്‍ സംഘടിപ്പിച്ചു

0

സുല്‍ത്താന്‍ബത്തേരി സെന്റ്.മേരിസ് കോളേജ് പിജി ആന്‍ഡ് റിസര്‍ച്ച് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് പൊളിറ്റിക്കല്‍ സയന്‍സ്‌ന്റെ ആഭിമുഖ്യത്തില്‍
‘സ്വതന്ത്ര ഇന്ത്യയുടെ 75 വര്‍ഷങ്ങള്‍ : ഇന്ത്യന്‍ ജനാധിപത്യത്തിന്റെ പ്രവണതകളും പ്രതീക്ഷകളും ‘ എന്ന വിഷയത്തില്‍ ദ്വിദിന സെമിനാര്‍ സംഘടിപ്പിച്ചു. കോളജ് ഹാളില്‍ ഉദ്ഘാടനം ഐസി ബാലകൃഷ്ണന്‍ എംഎല്‍എ ഉദിഘാടനം ചെയ്തു. കോളേജ് പ്രിന്‍സിപ്പാള്‍ ഡോക്ടര്‍ പി സി റോയ് അധ്യക്ഷനായി.സെന്റ്.മേരിസ് കോളേജ് മാനേജരും ബത്തേരി ഭദ്രാസന മെത്രാപ്പോലീത്തയുമായ ഡോ. ഗീവര്‍ഗീസ് മാര്‍ബര്‍ണ്ണബാസ് തിരുമേനി മുഖ്യപ്രഭാഷണം നടത്തി. ഗവേര്‍ണിങ് ബോര്‍ഡ് സെക്രട്ടറി സി എ ജോര്‍ജ് മത്തായി നൂറനാല്‍, പിടിഎ വൈസ് പ്രസിഡന്റ് ബൈജു ഐസക്,ഐക്യു എ സി കോര്‍ഡിനേറ്റര്‍ ഡോ: ജെയിംസ് ജോസഫ്,കോളേജ് യൂണിയന്‍ ചെയര്‍മാന്‍ ആഷിക്,സ്റ്റാഫ് സെക്രട്ടറി സുനില്‍ ജോണ്‍, ഡിപ്പാര്‍ട്ട്‌മെന്റ് ഹെഡ് ഡോ. ജിപ്‌സണ്‍ വി പോള്‍,സെമിനാര്‍ കോര്‍ഡിനേറ്റര്‍ ഡോ. വിന്നി പൊന്നത്ത് തുടങ്ങിയവര്‍ സംസാരിച്ചു.കേരളത്തിനകത്തു നിന്നും പുറത്തുനിന്നുമായി പതിനഞ്ചോളം പ്രബന്ധങ്ങള്‍ സെമിനാറില്‍ അവതരിപ്പിച്ചു.

 

Leave A Reply

Your email address will not be published.

error: Content is protected !!