കൊറിയക്ക് വേഗപ്പൂട്ടിട്ട് ഘാന.

0

അവസാന നിമിഷവും ഗോള്‍ മടക്കുമെന്ന പ്രതീക്ഷയിലായിരുന്നു കൊറിയന്‍ ആരാധകര്‍. എന്നാല്‍ അതുണ്ടായില്ല. അത്യന്തം ആവേശകരമായ മത്സരത്തില്‍ വിജയം ഘാനയ്ക്കൊപ്പം നിന്നു. രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു ഘാനയുടെ വിജയം. ആദ്യപകുതിയില്‍ കൊറിയന്‍ ഗോള്‍ വല രണ്ടുതവണ ചലിപ്പിച്ചായിരുന്നു ഘാനയുടെ മുന്നേറ്റമെങ്കില്‍ രണ്ടാം പകുതിയില്‍ രണ്ടും ദക്ഷിണ കൊറിയ മടക്കി. എന്നാല്‍ സമനില അധികനേരം നിന്നില്ല. പുത്തന്‍ ഊര്‍ജ്ജം വീണ്ടെടുത്ത് അധികം വൈകാതെ ഘാന ലീഡ് തിരിച്ചുപിടിക്കുകയും ചെയ്തു.

ഘാനയ്ക്കായി മുഹമ്മദ് കുഡൂസും കൊറിയക്കായി ചോ ഗ്യൂ സങ്ങും ഇരട്ടഗോള്‍ നേടി.കൊറിയ അതിവേഗനീക്കത്തിനിടെ ഇരുപത്തിനാലാം മിനിറ്റില്‍ മുഹമ്മദ് സലിസുവാണ് ഘാനയ്ക്കായി ആദ്യഗോള്‍ നേടിയത്. 34ാം മിനിറ്റില്‍ മുഹമ്മദ് കുഡൂസ് രണ്ടാം ഗോള്‍ നേടിയതോടെ ആദ്യപകുതിയില്‍ വ്യക്തമായി മേധാവിത്വം ഘാന ഉറപ്പാക്കി. രണ്ടാം പകുതി തുടങ്ങി പതിമൂന്ന് മിനിറ്റിനുള്ളില്‍ കൊറിയ ഒരു ഗോള്‍ മടക്കി. തൊട്ടടുത്ത നിമിഷങ്ങള്‍ക്കം രണ്ടാം ഗോള്‍ നേടി കൊറിയ സമനില നേടി. ഗ്രൂപ്പ് എച്ചില്‍ കൊറിയക്കെതിരെ വിജയം നേടിയതോടെ ഘാന പ്രീക്വാര്‍ട്ടര്‍ പ്രതീക്ഷകള്‍ നിലനിര്‍ത്തി.

Leave A Reply

Your email address will not be published.

error: Content is protected !!