തെറ്റ് റോഡ് കവര്‍ച്ച; രണ്ടുപേര്‍ കൂടി അറസ്റ്റില്‍
തെറ്റ് റോഡ് കവര്‍ച്ച; രണ്ടുപേര്‍കൂടിഅറസ്റ്റില്‍. ആലപ്പുഴ മുതുകുളം സ്വദേശികളായ ചീപ്പാട് ഷജീന മന്‍സിലില്‍ ഷാജഹാന്‍ (36), കളിയ്ക്കല്‍ അജിത്ത് (പോത്ത് അജിത്ത്- 30) എന്നിവരെയാണ് മാനന്തവാടി ഡിവൈ.എസ്.പി എ.പി. ചന്ദ്രന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്. ആലപ്പുഴയില്‍ നിന്നാണ് പോലീസ്ഇവരെ കസ്റ്റഡിയിലെടുത്തത്.
ഇതോടെ സംഭവത്തില്‍ അറസ്റ്റിലായവരുടെ എണ്ണം 12- ആയി.
കേസിലെ ആദ്യനാലു പ്രതികളായ വയനാട് പുല്‍പള്ളി പെരിക്കല്ലൂര്‍ മൂന്നുപാലം ചക്കാലക്കല്‍ വീട്ടില്‍ സി. സുജിത്ത് (28), നടവയല്‍ കായക്കുന്ന് പതിപ്ലാക്കല്‍ ജോബിഷ് ജോസഫ് (23), ഏറണാകുളം മുക്കന്നൂര്‍ ഏഴാറ്റുമുഖം പള്ളിയാന വീട്ടില്‍ ശ്രീജിത്ത് വിജയന്‍ (25), കണ്ണൂര്‍ ആറളം ഒടാക്കല്‍ കാപ്പാടന്‍ വീട്ടില്‍ സക്കീര്‍ ഹുസൈന്‍ (38) എന്നിവരെ കര്‍ണാടക മാണ്ഡ്യയില്‍ നിന്നാണ് പോലീസ് പിടികൂടിയത്. തുടര്‍ന്ന് കോഴിക്കോട് സ്വദേശികളായ ബേപ്പൂര്‍ ഊണാര്‍വളപ്പ് കോഴിക്കോടന്‍ വീട്ടില്‍ കെ.വി. ജംഷീര്‍ (37), ഫറോക്ക് രാമനാട്ടുകര കോമ്പിലായത്ത് വീട്ടില്‍ എം.എന്‍. മന്‍സൂര്‍ (30), മലപ്പുറം പുളിക്കല്‍ അരൂര്‍ ചോലക്കര വീട്ടില്‍ ടി.കെ. ഷഫീര്‍ (32), മലപ്പുറം പുളിക്കല്‍ അരൂര്‍ ഒളവട്ടൂര്‍ വലിയചോലയില്‍ വീട്ടില്‍ പി. സുബൈര്‍ (38), പാലക്കാട് മാങ്കാവ് എടയാര്‍ സ്ട്രീറ്റ് രാമന്‍കുമരത്ത് വീട്ടില്‍ പ്രശാന്ത് (35), മലപ്പുറം കൊണ്ടോട്ടി പള്ളിപ്പടി അരൂര്‍ എട്ടൊന്നില്‍ ഹൗസില്‍ ഷഫീഖ് (31) എന്നിവരെയും അറസ്റ്റ് ചെയ്തിരുന്നു.
ഒക്ടോബര്‍ അഞ്ചിന് പുലര്‍ച്ചെ 3.45-നായിരുന്നു കേസിനാസ്പദമായ സംഭവം. ബെംഗളൂരു- കോഴിക്കോട് ബസ്സില്‍ യാത്ര ചെയ്യുകയായിരുന്ന മലപ്പുറം സ്വദേശിയാണ് കവര്‍ച്ചയ്ക്കിരയായത്. കവര്‍ച്ചാസംഘം തന്റെ കൈയിലുള്ള 1.40കോടി രൂപ കവര്‍ന്നെന്നാണ് ഇദ്ദേഹം പോലീല്‍ നല്‍കിയ പരാതി.