വയലില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0

മീനങ്ങാടി മുരണി കുണ്ടുവയല്‍ കോളനിയിലെ ശശി (46) നെയാണ് കുണ്ടുവയല്‍ റോഡിനോട് ചേര്‍ന്ന നെല്‍വയലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.ഇന്ന് രാവിലെ 7.15 ഓടെ സമീപവാസിയാണ് മൃതദേഹം കണ്ടത്.ഇന്നലെ വൈകുന്നേരം മുതല്‍ കാണാതായ ശശിയെ ബന്ധുക്കള്‍ രാത്രി വൈകുവോളം തിരഞ്ഞെങ്കിലും കണ്ടെത്തിയിരുന്നില്ല.റോഡിനോട് ചേര്‍ന്ന് 3 അടി താഴ്ചയിലുള്ള നെല്‍വയലില്‍ പുല്ലുകള്‍ക്കിടയില്‍ പെട്ടെന്ന് കാണാന്‍ കഴിയാത്ത വിധമാണ് മൃതദേഹം കിടന്നിരുന്നത്.ഇടക്ക് തലകറക്കമുണ്ടാകാറുണ്ടെന്ന് ബന്ധുക്കള്‍ പറഞ്ഞു. മീനങ്ങാടി എസ് ഐരാംകുമാറും ,മൊബൈല്‍ ഫോറന്‍സിക് വിഭാഗവും സ്ഥലത്തെത്തി തുടര്‍ നടപടി സ്വീകരിച്ചു.ശാന്തയാണ് ഭാര്യ.

 

Leave A Reply

Your email address will not be published.

error: Content is protected !!