ഭിന്നശേഷിക്കാര്‍ക്കുള്ള സഹായ ഉപകരണ നിര്‍ണയ ക്യാമ്പ് സംഘടിപ്പിച്ചു

0

റോട്ടറി കബനി വാലി, നാഷണല്‍ കരിയര്‍ സര്‍വീസ് സെന്റര്‍ തിരുവനന്തപുരം, ആര്‍ട്ടിഫിഷല്‍ ലിപ്പ് മാനുഫാക്ചറിങ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ, സാമൂഹ്യനീതി വകുപ്പ് എന്നിവയുടെ സഹകരണത്തോടെ് ജില്ലയിലെ ഭിന്നശേഷിക്കാര്‍ക്കായി സഹായ ഉപകരണ നിര്‍ണയ ക്യാമ്പ്് മാനന്തവാടിയില്‍ സംഘടിപ്പിച്ചു. 150 ഓളം ഭിന്നശേഷിക്കാര്‍ പങ്കെടുത്തു. വിവിധ പരിശോധനകള്‍ക്ക് ശേഷം ഒരു മാസത്തിനുള്ളില്‍ സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്യും. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിന്‍ ബേബി പരിപാടി ഉദ്ഘാടനം ചെയ്തു. അഗസ്റ്റിന്‍ പി തോമസ് അധ്യക്ഷനായിരുന്നു. നഗരസഭാ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി വി എസ് മൂസ,ഫാദര്‍ പോള്‍ കൂട്ടാല,ഡിഗോള്‍ തോമസ് തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!