അനധികൃതമായി കടത്തിയ എഴുപത് കിലോ പന്നിമാംസം പിടികൂടി

0

 

കാട്ടിക്കുളത്ത് പോലീസ് എയ്ഡ് പോസ്റ്റില്‍ രാവിലെ നടത്തിയ വാഹന പരിശോധനയില്‍ അനധികൃതമായി കര്‍ണ്ണാടയില്‍ നിന്ന് കടത്തുകയായിരുന്ന എഴുപത് കിലോ പന്നിമാംസം പിടികൂടി. ഒമ്‌നി വാനില്‍ കുത്തുകയായിരുന്ന പന്നിമാംസം കാട്ടിക്കുളം വെറ്റിനറി സര്‍ജന്‍ ജയേഷിന്റെ നേതൃത്വത്തില്‍ ഭക്ഷ്യയോഗ്യമല്ലാതാക്കി കുഴിച്ചുമൂടി നശിപ്പിച്ചു.പെര്‍മിറ്റ് വയലേഷനെത്തുടര്‍ന്ന് വാഹനം പോലീസ് കസ്റ്റടിയിലെടുത്തു.

പന്നിമാംസവും പന്നിക്കുഞ്ഞുങ്ങളെയും കേരളത്തിലേക്ക് കടത്തുന്നത് നിരോധിച്ച സാഹചര്യത്തിലാണ് അനധികൃതമായി കടത്തുകയായിരുന്ന പന്നിമാംസം പോലീസ് എയിഡ് പോസ്റ്റില്‍ വച്ച് പിടികൂടിയത്.

Leave A Reply

Your email address will not be published.

error: Content is protected !!