റോഡിലേക്ക് വളര്‍ന്ന് നില്‍ക്കുന്ന കുറ്റിക്കാടുകള്‍ ഭീഷണി

0

ബീനാച്ചി-പനമരം റോഡിലേക്ക് വളര്‍ന്ന് നില്ക്കുന്ന കുറ്റിക്കാടുകള്‍ കാല്‍നടയാത്രക്കാര്‍ക്കും , ഇരുചക്രവാഹന യാത്രക്കാര്‍ക്കും അപകട ഭീഷണിയാകുന്നു.കേണിച്ചിറ രാജീവ് ഗാന്ധി ജംഗ്ക്ഷന്‍ മുതല്‍ – അരിവയല്‍ വരെ റോഡിന് ഇരു വശത്തും വന്‍തോതില്‍ കാടുകള്‍ വളര്‍ന്ന് വാഹനയാത്രക്കും . കാല്‍നടയാത്രക്കാര്‍ക്കും തടസ്സമായത് . ബീനാച്ചി-പനമരം റോഡ് നിര്‍മ്മാണ പ്രവൃത്തികള്‍ നാലാം വര്‍ഷമായിട്ടും പൂര്‍ത്തീകരിച്ചിട്ടില്ല.അടിയന്തിരമായി കാടുകള്‍ വെട്ടിനീക്കി യാത്രാ ദുരിതം ഒഴിവാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.നിര്‍മ്മാണം പൂര്‍ത്തിയായ ഭാഗത്ത് കൂടി വാഹനങ്ങള്‍ അമിത വേഗതയിലാണ് സഞ്ചരിക്കുന്നത് . വാഹനങ്ങള്‍ തമ്മില്‍ അരിക് കൊടുക്കുവാന്‍ പോലും പറ്റാത്ത വിധമാണ് കാടുകള്‍ വളര്‍ന്നത് . കോളേരി യു പി സ്‌കൂള്‍ , ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ , ക്ഷേത്രം എന്നിവടങ്ങളിലേക്ക് പോകുന്ന കാല്‍നടയാത്രക്കാര്‍ക്ക് വാഹനങ്ങള്‍ വരുമ്പോള്‍ മാറി നിക്കുന്നതിന് പോലും സാധിക്കുന്നില്ല .. അടിയന്തിരമായി കാടുകള്‍ വെട്ടിനീക്കി യാത്രാ ദുരിതം ഒഴിവാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

 

Leave A Reply

Your email address will not be published.

error: Content is protected !!