മൂന്നു ദിവസങ്ങളിലായി നടക്കുന്ന സുല്‍ത്താന്‍ ബത്തേരി ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തിന് വടുവഞ്ചാല്‍ ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ തുടക്കമായി. നവംബര്‍ 21,22,23 തീയതികളില്‍ നടക്കുന്ന കലോത്സവത്തിന്റെ ഔപചാരിക ഉദ്ഘാടനം എംഎല്‍എ ഐസി ബാലകൃഷ്ണന്‍ നിര്‍വഹിച്ചു.ബത്തേരി ഉപജില്ലയിലെ 134 വിദ്യാലയങ്ങളില്‍ നിന്നായി 3500ല്‍പ്പരം വിദ്യാര്‍ത്ഥികള്‍ തങ്ങളിലുള്ള പ്രതിഭയുടെ മാറ്റുരയ്ക്കുന്നതിനായി ഇവിടെ എത്തിച്ചേരും.