സ്വര്‍ണ്ണത്തിളക്കവുമായി കാട്ടിക്കുളത്തിന്റെ ശ്രേയ.
12-ാമത് റവന്യൂ ജില്ലാ കായികമേള സീനിയര്‍ ഗേള്‍സ് 3000 മീറ്റര്‍ ഓട്ടത്തില്‍ കാട്ടികുളം ജിഎച്ച്.എസ്.എസിലെ ശ്രേയ വിജയന്‍ സ്വര്‍ണ്ണം കരസ്ഥമാക്കി. ഇന്നലെ 1500 മീറ്റര്‍ ഓട്ടത്തില്‍ ശ്രേയ വിജയന്‍ സ്വര്‍ണ്ണം നേടിയിരുന്നു. വിജയന്‍-സജിമോള്‍ ദമ്പതികളുടെ മകളാണ്.ഗിരീഷാണ് പരിശീലകന്‍.