സുല്‍ത്താന്‍ ബത്തേരി ടൗണ്‍ഹാളിലാണ് ജില്ലാ കലക്ടറുടെ പൊതുജനപരാതി
പരിഹാര അദാലത്ത് നടന്നത്. റവന്യു, ഫോറസ്റ്റ്, തദ്ദേശ സ്വയംഭരണ വകുപ്പ്, തുടങ്ങിയ വകുപ്പുകളുമായി ബന്ധപ്പെട്ട പരാതികളാണ് കലക്ടറുടെ മുന്നിലെത്തിയത്.റവന്യു വകുപ്പുമായി ബന്ധപ്പെട്ട് 33 പരാതികളും മറ്റ് വകുപ്പുകളിലെ 75ഓളം പരാതികളുമാണ് പരിഹാരത്തിനായ് എത്തിയത്. ഇതില്‍ ഭൂരിപക്ഷം പരാതികള്‍ക്കും പരിഹാരം കണ്ടു. രാവിലെ 11 മണിയോടെ ആരംഭിച്ച അദാലത്ത് ഉച്ചക്ക് 2 മണിയോടെയാണ് അവസാനിച്ചത് കലക്ടറോടൊപ്പം അദാലത്തില്‍ എ.ഡി. എം.എന്‍. ഐ ഷാജു, ഡെപ്യൂട്ടി കലക്ടര്‍മാരായ അഖില്‍ , ദേവകി, തഹസില്‍ദാര്‍മാരായ പി.കെ.ജോസഫ് , വി.കെ.ഷാജി തുടങ്ങി വിവിധ വകുപ്പ് ഉദ്ദ്യോഗസ്ഥരും പങ്കെടുത്തു.
Sign in
Sign in
Recover your password.
A password will be e-mailed to you.