വയനാട് ജില്ലയോടുള്ള അവഗണന സര്‍ക്കാര്‍ അവസാനിപ്പിക്കണം ഡിസിസി പ്രസിഡണ്ട് എന്‍.ഡി അപ്പച്ചന്‍

0

വയനാട് ജില്ലയോട് പിണറായി സര്‍ക്കാര്‍ കാണിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്ന് വയനാട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡണ്ട് എന്‍.ഡി.അപ്പച്ചന്‍വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.വയനാട് ജില്ല ആരോഗ്യ മേഖലയില്‍ പാടേ തകര്‍ന്നിരിക്കുകയാണ്‌മെഡിക്കല്‍ കോളേജ് എന്ന പേരില്‍ ജില്ലാ ആശുപത്രിയില്‍ പ്രവര്‍ത്തനം തുടങ്ങിയെങ്കിലും മതിയായ സജീകരണങ്ങളിലാതെയാണ് ആശുപത്രിയുടെ പ്രവര്‍ത്തനം മുന്നോട്ട് പോകുന്നത്. ആദിവാസികളും, നിര്‍ധന കുടുംബങ്ങളും ഏറെ ആശ്രയിക്കുന്നത് ജില്ലാ ആശുപത്രിയെയാണ്. മറ്റ് ആശുപത്രികളില്‍ നിന്ന് റഫര്‍ ചെയ്യുന്നത് മെഡിക്കല്‍ കോളേജ് എന്ന ബോര്‍ഡില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ആശുപത്രിയിലേക്കാണെന്ന് അപ്പച്ചന്‍ കുറ്റപ്പെടുത്തി.മുന്‍ മന്ത്രി പി.കെ ജയലക്ഷ്മിയും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!