അര്‍ജന്റീന- യുഎഇ സന്നാഹമത്സരം ഇന്ന്
ലോകകപ്പിന് മുന്നോടിയായുള്ള സന്നാഹമത്സരത്തില്‍ അര്‍ജ്ന്റീന ഇന്ന് യുഎഇയെ നേരിടും. പരിശീലകന്‍ ലയണല്‍ സ്ലലോണിക്കുള്ള അവസാന അവസരം കുടിയാണിത്. ഇന്ത്യന്‍ സമയം രാത്രി ഒന്‍പതിനാണ് മത്സരം. മറ്റ് മത്സരങ്ങളില്‍ യൂറോപ്യന്‍ വമ്പന്മാരായ ജര്‍മനി ഒമാനെ നേരിടുന്നുണ്ട്. പോളണ്ട് ചിലിയെയും ക്രൊയേഷ്യ സൌദി അറേബ്യയേയും ഇറാന്‍ തുനീഷ്യയേയും നേരിടും.
അബുദാബി മുഹമ്മദ്ബിന്‍ സായിദ് സറ്റേഡിയത്തില്‍ നടക്കുന്ന കളിയുടെ ടിക്കറ്റുകള്‍ മുഴുവനും ആഴ്ചകള്‍ക്ക് മുന്‍പേ വിറ്റുപോയിരുന്നു. സ്വദേശികള്‍ക്ക് പുറമെ മലയാളികള്‍ ഉള്‍പ്പെടെ നിരവധി പ്രവാസികളും മത്സരം കാണാന്‍ ടിക്കറ്റ് സ്വന്തമാക്കിയിയിട്ടുണ്ട്.