മൂടക്കൊല്ലി ശ്രീ ഓംകാരേശ്വര മഹാശിവ ക്ഷേത്രത്തില്‍ നാഗദൈവങ്ങള്‍ക്ക് ആയില്യ മഹോത്സവം വിവിധ പൂജാകര്‍മ്മങ്ങളോടെ സംഘടിപ്പിച്ചു.സര്‍പ്പപൂജ,സര്‍പ്പബലി,അന്നദാനം എന്നി പൂജാ കര്‍മ്മങ്ങള്‍ നടത്തി. ക്ഷേത്രം മേല്‍ശാന്തി,ബബീഷ് ശാന്തി,കണ്ണന്‍ ശാന്തി , വിനോദ് ശാന്തി എന്നിവര്‍ പൂജാകര്‍മ്മങ്ങള്‍ക്ക് കാര്‍മ്മികത്വം വഹിച്ചു.രോഗശാന്തിക്കും,സല്‍ സന്താനലബ്ധിക്കും,സര്‍പ്പദോഷ നിവാരണത്തിനും സര്‍വ്വ ഐശ്വര്യത്തിനും വേണ്ടി നടത്തിയ ആയില്യ മഹോല്‍സവത്തില്‍ 100 കണക്കിന് ഭക്തജനങ്ങള്‍ പങ്കെടുത്തു.ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് കെ കെ ഷിബി , വൈ: പ്രസിഡന്റ് കെ ആര്‍ ബാബു , സെക്രട്ടറി കെ എസ് ബിനു തുടങ്ങിയവര്‍ നേതൃത്വം നല്‍കി.