വിദ്യാഭ്യാസരംഗത്ത് തിളക്കമാര്‍ന്ന മികവ് പുലര്‍ത്തുന്ന കേരളത്തിലെ വിദ്യാഭ്യാസ രംഗത്തെ തകര്‍ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഗവര്‍ണ്ണറെ ചുമതല പ്പെടുത്തിയിരിക്കുകയാണ് എന്ന് രാജ്യസഭാ എം.പി. വി.ശിവദാസന്‍. ബത്തേരിയില്‍ നടക്കുന്ന എ.കെ.ജി.സി.ടി.യുടെ ദ്വിദിന സംസ്ഥാന പ്രവര്‍ത്തക ക്യാമ്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗവര്‍ണ്ണര്‍ ചാന്‍സലര്‍ പദവി ഒഴിയില്ലെന്ന് വാശി പിടിക്കുന്നത് സര്‍വകലാശാലകളെ നന്നാക്കാനല്ല, മറിച്ചു ആര്‍.എസ്.എസ്. അജണ്ട നടപ്പിലാക്കാന്‍ ആണന്നും അദ്ദേഹം ആരോപിച്ചു.എ.കെ.ജി.സി.ടി. സംസഥാന പ്രസിഡന്റ് ഡോ.പി.പ്രകാശന്‍ അധ്യക്ഷനായി. എ.കെ.ജി.സി.ടി. ജനറല്‍ സെക്രട്ടറി ടി മുഹമ്മദ് റഫീഖ്, സംഘാടക സമിതി ചെയര്‍മാന്‍ ടി.കെ.രമേശ്, സംഘാടക സമതി രക്ഷാധികാരി ജയപ്രകാശ്, എ.കെ.ജി.സി.ടി. ട്രെഷറര്‍ ഡോ.എന്‍.മനോജ്, എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് സമരങ്ങളുടെ വര്‍ത്തമാനം എന്ന വിഷയത്തില്‍ അഖിലേന്ത്യ കിസാന്‍ സഭ ട്രഷറര്‍ പി.കൃഷണപ്രസാദും,വിദ്യാഭ്യസവും ഗോത്രസമൂഹങ്ങളും എന്ന വിഷയത്തില്‍ മുന്‍ എം.എല്‍.എ. സി.കെ.ശശീന്ദ്രനും സംസാരിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.