ജില്ലയിലെ പ്രധാന അറിയിപ്പുകള്‍

0

നിയമനം

സുല്‍ത്താന്‍ ബത്തേരി താലൂക്കാശുപത്രിയോടനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന വിമുക്തി ഡി അഡിക്ഷന്‍ സെന്ററില്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ ഡോക്ടര്‍, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് തസ്തികകളില്‍ നിയമനം നടത്തുന്നു. കൂടിക്കാഴ്ച നവംബര്‍ 22 ന് രാവിലെ 10 ന് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നടക്കും. ഡോക്ടര്‍ തസ്തികയില്‍ എം.ബി.ബി.എസ്, ടിസിഎംസി, രജിസ്‌ട്രേഷനുമാണ് യോഗ്യത. സൈക്യാട്രിക് പി.ജി ഉള്ളവര്‍ക്ക് മുന്‍ഗണന. ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിന് എംഫില്‍/ ആര്‍സിഐ രജിസ്‌ട്രേഷനോട് കൂടിയ പി.ജി.ഡി.സി.പി. യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കൂടിക്കാഴ്ചക്ക് ഹാജരാകണം. ഫോണ്‍: 04935 240 390.

അങ്കണവാടി നിയമനം

മാനന്തവാടി അഡീഷണല്‍ ഐ.സി.ഡി.എസ് പ്രൊജക്ട് പരിധിയിലെ വെള്ളമുണ്ട, എടവക, തൊണ്ടര്‍നാട്, പഞ്ചായത്തുകളിലെ അങ്കണവാടികളില്‍ അങ്കണവാടി വര്‍ക്കര്‍/ഹെല്‍പ്പര്‍ തസ്തികകളില്‍ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. 2022 ജനുവരി 1 ന് 18 നും 46 നും ഇടയില്‍ പ്രായമുള്ളവരുമായ സ്ത്രീകള്‍ക്ക് അപേക്ഷിക്കാം. അങ്കണവാടി വര്‍ക്കര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ എസ്.എസ്.എല്‍.സി പാസ്സായി രിക്കണം. എസ്.എസ്.എല്‍.സി പാസ്സായവര്‍ അങ്കണവാടി ഹെല്‍പ്പര്‍ തസ്തികയിലേക്ക് അപേക്ഷിക്കാന്‍ അര്‍ഹരല്ല. എന്നാല്‍ എഴുത്തും വായനയും അറിഞ്ഞിരിക്കണം. പട്ടികജാതി, പട്ടിക വര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് ഉയര്‍ന്ന പ്രായ പരിധിയിലും യോഗ്യതയിലും നിയമാനുസൃതമായ ഇളവ് ലഭിക്കും. പഞ്ചായത്ത് പരിധിയിയിലുള്ളവരില്‍ നിന്നാണ് അപേക്ഷകള്‍ സ്വീകരിക്കുന്നത്. നവംബര്‍ 25 നകം അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷാ ഫോറം ലഭിക്കുന്നതിന് ബന്ധപ്പെട്ട പഞ്ചായത്തുമായോ ഐസിഡിഎസ് മാനന്തവാടി അഡീഷണല്‍ പീച്ചംകോട് ഓഫീസുമായോ ബന്ധപ്പെടുക. ഫോണ്‍: 04935 240754, 9744470562.

സ്വയം തൊഴില്‍ വായ്പ : അപേക്ഷ ക്ഷണിച്ചു

കേരള സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ ദേശീയ പട്ടികജാതി പട്ടികവര്‍ഗ്ഗ ധനകാര്യ വികസനകോര്‍പ്പറേഷനുകളുടെ സഹായത്തോടെ നടപ്പിലാക്കുന്ന 60,000/ രൂപ മുതല്‍ 3,00,000/ രൂപ വരെ പദ്ധതി തുകയുള്ള വിവിധ സ്വയം തൊഴില്‍ പ്രകാരമുളള വായ്പ അനുവദിക്കുന്നതിന് വയനാട് ജില്ലയില്‍ നിന്നുള്ള പട്ടികജാതി പട്ടികവര്‍ഗക്കാരായ യുവതി യുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. തൊഴില്‍രഹിതരും കുടുംബ വാര്‍ഷിക വരുമാനം 3,00,000 രൂപയില്‍ കവിയാത്ത 18 നും 55 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. കൃഷി ഒഴികെ ഏതൊരു സ്വയംതൊഴിലും ഗുണഭോക്താവിന് ഏര്‍പ്പെടാം. 6 ശതമാനം പലിശയോടെ വായ്പാതുക 60 മാസഗഡുക്കളായി തിരിച്ചടക്കണം. തെരഞ്ഞെടുക്കപ്പെടുന്ന ഗുണഭോക്താക്കള്‍ വായ്പക്ക് ഈടായി മതിയായ വസ്തുജാമ്യം അല്ലെങ്കില്‍ ഉദ്യോഗസ്ഥ ജാമ്യം ഹാജരാക്കണം. താല്‍പ്പര്യമുള്ളവര്‍ അപേക്ഷ ഫോറത്തിനും വിശദ വിവരങ്ങള്‍ക്കുമായി കോര്‍പ്പറേഷന്റെ കല്‍പ്പറ്റ പിണങ്ങോട് റോഡ് ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍: 04936 202869, 9400068512

നിയുക്തി മെഗാ തൊഴില്‍ മേള നാളെ

സ്വകാര്യമേഖലയിലെ തൊഴിലവസരങ്ങള്‍ ഉദ്യോഗാര്‍ത്ഥികളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ആഭ്യമുഖ്യത്തില്‍ നടത്തുന്ന നിയുക്തി മെഗാ തൊഴില്‍ മേള നാളെ (ശനി) മുട്ടില്‍ ഡബ്ല്യു.എം.ഒ കോളേജില്‍ നടക്കും. മേള ടി.സിദ്ധിഖ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ അധ്യക്ഷത വഹിക്കും.ജില്ലയിലെ പ്രമുഖ ഉദ്യോഗദായകരായ വിംസ്, മലബാര്‍ ഗോള്‍ഡ്, യെസ് ഭാരത്, എച്ച്.ഡി.എഫ്.സി ലൈഫ്, സിന്ദൂര്‍ ടെക്സ്‌റ്റൈയില്‍സ്, സെഞ്ചൂറി ഫാഷന്‍ സിറ്റി, ഇസാഫ് ബാങ്ക് തുടങ്ങിയവരും ജില്ലക്ക് പുറത്ത് നിന്നുളള തൊഴില്‍ദായകരും മേളയില്‍ പങ്കെടുക്കും. വിവിധ മേഖലകളിലായി ആയിരത്തിലധികം ഒഴിവുകളുണ്ട്.

തൈക്കോണ്ട പരിശീലക നിയമനം

വിദ്യാര്‍ത്ഥി കേന്ദ്രീകൃത വിദ്യാഭ്യാസത്തിന്റെയും അഡോളസെന്റ് കൗണ്‍സിലിംഗിന്റെയും ആഭിമുഖ്യത്തില്‍ നടത്തുന്ന കരുത്ത് പദ്ധതിയുടെ ഭാഗമായി തൈക്കോണ്ട പരിശീലനത്തിന് സര്‍ട്ടിഫൈഡ് ട്രെയിനര്‍മാരെ നിയമിക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ നവംബര്‍ 14 ന് ഉച്ചയ്ക്ക് 2 ന് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി കൂടിക്കാഴ്ച്ചക്ക് കണിയാമ്പറ്റ ജി.എച്ച് എസ്.എസ് സ്‌കൂളില്‍ ഹാജരാകണം. ഫോണ്‍: 04936-284445.

കുട്ടികളുടെ പാര്‍ലമെന്റ് ഇന്ന്

ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിയുടെയും സുല്‍ത്താന്‍ ബത്തേരി ഡോണ്‍ ബോസ്‌കോ കോളേജിന്റെയും ആഭിമുഖ്യത്തില്‍ ശിശുദിനോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന കുട്ടികളുടെ പാര്‍ലമെന്റ് ഇന്ന് ( വെള്ളി ) ഡോണ്‍ ബോസ്‌കോ കോളേജില്‍ നടക്കും. സുല്‍ത്താന്‍ ബത്തേരി, വൈത്തിരി താലൂക്കുകളിലെ തിരഞ്ഞെടുക്കപ്പെട്ട ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥികളാണ് പാര്‍ലമെന്റില്‍ പങ്കെടുക്കുക. കുട്ടികള്‍ക്ക് അവരുടെ നിയമപരമായ അവകാശ സംശയങ്ങളും പ്രശ്നങ്ങളും സബ് കളക്ടര്‍ ആര്‍ ശ്രീലക്ഷ്മി, ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി സെക്രട്ടറി സബ് ജഡ്ജ് സി ഉബൈദുള്ള, സുല്‍ത്താന്‍ ബത്തേരി മുന്‍സിഫ് മജിസ്ട്രേറ്റ് എം നൂറുന്നിസ, സുല്‍ത്താന്‍ ബത്തേരി നഗരസഭ ചെയര്‍മാന്‍ ടി കെ രമേഷ്, വയനാട് സി ഡബ്ലിയു സി ചെയര്‍പ്പേഴ്‌സണ്‍ കെ ഇ ജോസ്, അഡിഷണല്‍ സൂപ്രണ്ട് ഓഫ് പോലീസ് വിനോദ് പിള്ള, റീജിയണല്‍ ട്രാന്‍സ്പോര്‍ട് ഓഫീസര്‍ ഇ മോഹന്‍ദാസ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ. മുഹമ്മദ്, ചൈല്‍ഡ് ലൈന്‍ ഡയറക്ടര്‍ സി.കെ ദിനേശ് എന്നീ പാനലിന് മുമ്പാകെ അവതരിപ്പിക്കുന്നതിനും സംശയ നിവാരണം നടത്തുന്നതിനും അവസരം ലഭിക്കും്. വിദ്യാര്‍ത്ഥികള്‍ മുന്നോട്ടുവെക്കുന്ന പ്രശ്നങ്ങള്‍ക്കുള്ള അനന്തര നടപടികള്‍ ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി ഏറ്റെടുക്കും.

Leave A Reply

Your email address will not be published.

error: Content is protected !!