പാല്‍ വില വര്‍ദ്ധിപ്പിക്കുക,വര്‍ധിപ്പിക്കുന്ന വില പൂര്‍ണ്ണമായും കര്‍ഷകന് ലഭ്യമാക്കുക,കാലിത്തീറ്റക്ക് സബ്‌സിഡി അനുവദിക്കുക,മുഴുവന്‍ ക്ഷീര കര്‍ഷകരെയും തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുക,മൃഗ ഡോക്ടര്‍മാരുടെ ചൂഷണം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് വയനാട് ജില്ലാ ക്ഷീരകര്‍ഷക കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ വയനാട് ക്ഷീര വികസന ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. ഡിസിസി പ്രസിഡന്റ് എന്‍ഡി അപ്പച്ചന്‍ ഉദ്ഘാടനം ചെയ്തു.ഐഎന്‍ടിയുസി വയനാട് ജില്ലാ പ്രസിഡണ്ട് പി പി ആലി മുഖ്യപ്രഭാഷണം നടത്തി എം ഒ ദേവസ്യ അധ്യക്ഷനായിരുന്നു.ജോയ് പ്രസാദ് ഷാന്റി ചേനപ്പാടി പി കെ മുരളി ജോസ് പടിഞ്ഞാറത്തറ ബേബി തുരിത്തി എം എം മാത്യു സജീവന്‍ മടക്കിമല ഈ വി സജി എ എന്‍ ബാബു ആഗസ്തി പുത്തന്‍പുര , എ എക്‌സ് ജോസ് , ജോസഫ് പരത്തന തുടങ്ങിയവര്‍ സംസാരിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.