നായര്‍ സമാജം കുടുംബ സംഗമം നവംബര്‍ 13 ന്
നിരവില്‍പ്പുഴ കുഞ്ഞോം ശ്രീ ഭഗവതിക്കാവ് നായര്‍ സമാജം കുടുംബ സംഗമം നവംബര്‍ 13 ന് നടക്കും. കുഞ്ഞോം എയുപി.സ്‌കൂളിലാണ് സംഗമമെന്ന് നഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.13 ന് രാവിലെ 10 മണിക്ക് കുടുംബ സംഗമം തുടങ്ങും. ഇ.പി. ശിവദാസന്‍ മാസ്റ്റര്‍ അധ്യക്ഷനാകുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ചടങ്ങില്‍ തറവാട്ട് കാരണവന്‍മാരെ ആദരിക്കും.കെ.ടി.കുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍ പ്രഭാഷണം നടത്തും.ചടങ്ങില്‍ മികച്ച വിദ്യാര്‍ത്ഥികളെ ആദരിക്കും.കലാസന്ധ്യയും മെഗാ തിരുവാതിരയും കോല്‍ക്കളിയുമുണ്ടാകും.ജില്ലയിലെ മൂന്ന് താലൂക്കില്‍ നിന്നും ആയിരം കുടുംബങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ സംഗമത്തില്‍ പങ്കെടുക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ ഇ.പി.ശിവദാസന്‍ മാസ്റ്റര്‍, കെ.ടി.കുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍, എന്‍.പി.ശിവദാസന്‍, കെ.പി.സുകുമാരന്‍ തുടങ്ങിയവര്‍ പങ്കുത്തു.