അഭിമാന നേട്ടവുമായി മാനന്തവാടി ഗവ:വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍.
സ്‌കൂള്‍ മേളകളിലെ മിന്നും തിളക്കത്തോടൊപ്പം സംസ്ഥാന തലത്തില്‍ അഭിമാന നേട്ടവുമായി മാനന്തവാടി ഗവ: വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍.സംസ്ഥാന സ്‌കൂള്‍ ശാസ്ത്ര നാടക മത്സരത്തില്‍ ഹൈസ്‌ക്കൂള്‍ വിഭാഗത്തില്‍ ഒന്നാംസ്ഥാനത്തെത്തിയാണ് ഇവര്‍ ജില്ലയുടെ തന്നെ അഭിമാനമായത്.വിജയികളായവരെ സ്‌കൂള്‍ പി.ടി.എ അഭിനന്ദിച്ചു.കൊല്ലത്ത് നടന്ന സംസ്ഥാന സ്‌കൂള്‍ ശാസ്ത്ര നാടക മത്സരത്തില്‍ വയനാട് ജില്ലയെ പ്രതിനിധീകരിച്ചാണ് മാനന്തവാടി ജി.വി.എച്ച്.എസ്.എസ് ടീം ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.ലോകത്തെ മുഴുവന്‍ ബാധിക്കുന്ന വൈറസ് എന്ന വിപത്തും മനുഷ്യരാശി വിവിധ കാലങ്ങളിലായി നേടിയ ശാസ്ത്രപുരോഗതികളും വിഷയമാക്കിയ ‘പ്രയാണം’ എന്ന നാടകമാണ് മാനന്തവാടി ജിവിഎച്ച്എസ്എസിനെ സംസ്ഥാനതലത്തില്‍ ഒന്നാമതെത്തിച്ചത്. വിജയകിരീടമണിഞ്ഞ് സ്‌കൂളില്‍ തിരിച്ചെത്തിയ കുട്ടികളെ ഹര്‍ഷ പുളകിതമാക്കിയാണ് സ്വീകരണം നല്‍കിയത്.