അശരണര്‍ക്കും നിരാലംബകര്‍ക്കും ആശ്രയമായി ബസ് കണ്ടക്ടര്‍
അശരണര്‍ക്കും നിരാലംബകര്‍ക്കും ആശ്രയമായി 43 കാരനായ സ്വകാര്യ ബസ് കണ്ടക്ടര്‍. ഭിന്നശേഷിക്കാരെ തോളില്‍ ചുമന്നും നിരാംലംബരെ കൈ പിടിച്ചും ബസ്സില്‍ കയറ്റാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ പലതു കഴിഞ്ഞു. മാനന്തവാടി പേര്യ ആലാറ്റില്‍ സര്‍വ്വീസ് നടത്തുന്ന ആറ്റാശേരി ബസ്സിലെ കണ്ടക്ടര്‍ പേര്യ സ്വദേശി ഐആയത്തില്‍ ഷാജിയാണ് ഇപ്പോള്‍ നാട്ടിലെ താരം. കഴിഞ്ഞ ദിവസം ആലാറ്റില്‍ ഭിക്ഷാടനം നടത്തുന്ന വികലാംഗയെ തോളിലേറ്റി ബസ്സില്‍ കയറ്റുന്ന രംഗം ഇതിനകം സോഷ്യല്‍ മീഡിയയില്‍ വൈറലായി.43 കാരനായ ഷാജി കഴിഞ്ഞ പതിമൂന്ന് കൊല്ലമായി ആറ്റാശേരി ബസ്സിലെ തൊഴിലാളിയാണ്. 7 കൊല്ലം ക്ലീനറായിരുന്നു പിന്നീടിങ്ങോട്ട് കണ്ടക്ടറും.അന്ന് തുടങ്ങിയതാണ് മറ്റുള്ളവരെ സഹായിക്കാനുള്ള മഹാമനസ്‌കത.ഭിന്നശേഷിക്കാരാവട്ടെ നിരാംലംബരാവട്ടെ എല്ലാവര്‍ക്കും സഹായ ഹസ്തമാവുക എന്നത് ഷാജിയുടെ ജീവിതവ്രതാണ്. കഴിഞ്ഞ ദിവസം ആലാറ്റില്‍ നിന്നും ഭിക്ഷാടനം നടത്തുന്ന ഒരു വികലാംഗയായ 70 കാരിയെ ബസ്സില്‍ കയറാന്‍ ബുദ്ധിമുട്ടായതിനെ തുടര്‍ന്ന് തന്റെ തോളിലേറ്റി ബസ്സില്‍ കയറ്റി സീറ്റിലിരുത്തിയ ഒരു ഫോട്ടോ ഇന്ന് സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഭാര്യയും രണ്ട് കുട്ടികളുമടങ്ങിയതാണ് ഷാജിയുടെ കുടുംബം. തന്റെ ഇത്തരം സല്‍കര്‍മ്മങ്ങള്‍ ഇനിയും തുടാരാനാണ് ഷാജിയുടെ തീരുമാനം.