ഡിടിപി ഫോട്ടോസ്റ്റാറ്റ് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ മേഖലാ സമ്മേളനം നടത്തി
ഐ.ടി ക്ഷേമ നിധി ബോര്‍ഡില്‍ ഫോട്ടോസ്റ്റാറ്റ്, ഡിടിപി ഇന്റര്‍നെറ്റ് ഓണ്‍ലൈന്‍ സര്‍വീസ് മേഖലയിലെ തൊഴിലാളി പ്രതിനിധികളെ ഉള്‍പ്പെടുത്തണമെന്ന് ഇന്റര്‍നെറ്റ് ഡിടിപി ഫോട്ടോസ്റ്റാറ്റ് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ പ്രഥമ മാനന്തവാടി മേഖല സമ്മേളനം ആവശ്യപ്പെട്ടു. മാനന്തവാടി വ്യാപാര ഭവനില്‍ നടന്ന സമ്മേളനം നഗരസഭ ചെയര്‍പെഴ്‌സണ്‍ സി.കെ. രത്‌നവല്ലി ഉദ്ഘാടനം ചെയ്തു. ജോണി മാനന്തവാടി അധ്യക്ഷനായിരുന്നു.സംസ്ഥാന സെക്രട്ടറി റുയേഷ് കോഴിശ്ശേരി മുഖ്യപ്രഭാഷണം നടത്തി.ജില്ലാ പ്രസിഡന്റ് പി.പി. ബിനു, സംസ്ഥാന കമ്മറ്റിയംഗം രാജന്‍ മാണിക്കോത്ത്, ബിജോ.കെ അഗസ്റ്റിന്‍. ഷിബീ ഇരുളം, ദീപ പള്ളിക്കുന്ന്,സിനി,ഷോബിന്‍ എന്നിവര്‍ സംസാരിച്ചു. ഭാരവാഹികളായി സോബിന്‍ പ്രസിഡന്റ്, അനീഷ് സെക്രട്ടറിജോണി മാനന്തവാടി ട്രഷറര്‍ എന്നിവരെ തിരഞ്ഞെടുത്തു.