കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ മാനന്തവാടി ഉപജില്ലാ സമ്മേളനം
കോര്‍പറേറ്റ് അനുകൂല വര്‍ഗീയ ഫാസിസ്റ്റ് ഇടപെടലുകള്‍ക്കെതിരെ രാജ് ഭവനിലേക്ക് നടക്കുന്ന മാര്‍ച്ചും ജില്ലാ കേന്ദ്രങ്ങളിലേക്കും നടക്കുന്ന ബഹുജനമാര്‍ച്ചും വിജയിപ്പിക്കുവാന്‍ കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ മാനന്തവാടി ഉപജില്ലാ സമ്മേളനം പ്രമേയത്തിലൂടെ തീരുമാനിച്ചു. തലപ്പുഴ ഗവ: യു.പി.സ്‌കൂളില്‍ ചേര്‍ന്ന സമ്മേളനം കെ.എസ്.ടി.എ സംസ്ഥാന കമ്മിറ്റി അംഗം സജീഷ് നാരായണന്‍ ഉദ്ഘാടനം ചെയ്തു. ഉപജില്ലാ പ്രസിഡന്റ് വി.എസ്. രശ്മി അധ്യക്ഷയായിരുന്നു.ഉന്നത വിദ്യാഭ്യാസ രംഗത്തെ കേരള മാതൃകയെ തടയുകയും അതു വഴി ഇടതുപക്ഷ സര്‍ക്കാരിന് പ്രതിസന്ധി സൃഷ്ടികുകയും ചെയ്യുക എന്ന സംഘപരിവാര്‍ അജണ്ടയാണ് ഭരണഘടന സ്ഥാനം വഹിക്കുന്നവര്‍ ചെയ്യുന്നതെന്നും അത്തരം നീക്കങ്ങളെ കേരള ജനത ഒറ്റകെട്ടായി ചെറുത്തു തോല്‍പ്പിക്കുമെന്നും സജീഷ് നാരായണന്‍ പറഞ്ഞു.യോഗത്തില്‍ സി.ഐ.ടി.യു.ജില്ലാ കമ്മറ്റി അംഗം എം.രജീഷ് ഗുരുകാരുണ്യ എന്‍ഡോവ്‌മെന്റ് വിതരണം ചെയ്തു. എല്‍.പി.യൂ.പി.പരീക്ഷയില്‍ ഒന്നാം റാങ്ക് കരസ്ഥമാക്കിയ ഗംഗ പ്രമോദിനെയും, എഴുത്തുകാരിയും സെന്റ്. കാതറിന്‍സ് ഹൈസ്‌കൂള്‍ അധ്യാപകയുമായ സ്റ്റെല്ല മാത്യുവിനെയും സംസ്ഥാന എക്‌സിക്യുട്ടീവ് കമ്മറ്റി അംഗം വി.എ.ദേവകി അന്നുമോദിച്ചു. എ.സതീഷ് ബാബു, എ.കെ. സുകുമാരി , കെ.ടി. വിനോദന്‍, ടി.കെ. പുഷ്പന്‍ , പി.ബിജു അപര്‍ണ്ണ കെ.റെജി, ഇ.എം.രാഗേഷ് ,ഉപജില്ലാ സെക്രട്ടറി എ.അജയകുമാര്‍ , കെ.വി.സിമില്‍ തുടങ്ങിയവര്‍ സംസാരിച്ചു.ഉപജില്ലാ ഭാരവാഹികളായി ബോബിന്‍ ബോസ് പ്രസിഡന്റ് എ.അജയകുമാര്‍ സെക്രട്ടറിഎം.വി. സുമന്‍ലാല്‍ ട്രഷറര്‍ തുടങ്ങിയവരെ തിരഞ്ഞെടുത്തു.