ഗതാഗതം പുനഃസ്ഥാപിച്ചു
വൈത്തിരി തരുവണ റോഡിലെ പാറത്തോട് ഭാഗത്ത് തകര്‍ന്ന കലുങ്കിന്റെ പുനര്‍നിര്‍മാണം പൂര്‍ത്തിയായി. ഇതോടെ ഇതുവഴിയുള്ള ഗതാഗതം പുനഃസ്ഥാപിച്ചു. പ്രളയത്തെ തുടര്‍ന്നുണ്ടായ മലവെള്ളപ്പാച്ചിലിലാണ് കലുങ്ക് തകര്‍ന്നത്. പിന്നീട് ഗതാഗതം പൂര്‍ണമായും സ്തംഭിക്കുകയും വാഹനങ്ങള്‍ വഴി തിരിച്ചു വിടുകയും ചെയ്തിരുന്നു. 25 ലക്ഷം രൂപ ചെലവഴിച്ചാണ് കലുങ്ക് നിര്‍മ്മാണം പൂര്‍ത്തികരിച്ചത്. താല്‍ക്കാലികമായി റോഡ് മണ്ണിട്ട് ഉയര്‍ത്തിയാണ് വാഹനങ്ങള്‍ കടത്തി വിടുന്നത്. അപ്രോച്ച് റോഡിനു വേണ്ടി ഫണ്ട് ലഭിച്ചാല്‍ പണി തുടങ്ങുമെന്ന് അധികൃതര്‍ പറഞ്ഞു.