രാജ്യാന്തര മൗണ്ടന്‍ സൈക്ലിംങ് ചാമ്പ്യന്‍ഷിപ്പ്; ഇറാന്‍ താരം ഫറാസ് ഷോക്രി ചാമ്പ്യന്‍
മാനന്തവാടി പഞ്ചാരക്കൊല്ലിയില്‍ വെച്ച് നടക്കുന്ന രാജ്യാന്തര മൗണ്ടന്‍ സൈക്ലിംങ് ചാമ്പ്യന്‍ഷിപ്പ് പുരുഷ വിഭാഗത്തില്‍ ഇറാന്‍ താരങ്ങള്‍ക്ക് വിജയം. ഇറാന്‍ താരം ഫറാസ് ഷോക്രി ചാമ്പ്യനായി. ഫര്‍ദ്ദീസ് മര്‍ദ്ദാനി രണ്ടാം സ്ഥാനം കരസ്ഥമാക്കി. 8 ലാപുകള്‍ പൂര്‍ത്തിയാക്കിയാണ് ഇവര്‍ വിജയം കൈവരിച്ചത്. 1 മണിക്കൂര്‍ 43 മിനിട്ട് 29 സെക്കന്റുകള്‍കൊണ്ടാണ് ഫറാസ് ഷോക്രി 38 കീലോ മീറ്ററോളം പൂര്‍ത്തിയാക്കിയത്.