കല്‍പ്പറ്റ എസ്.കെ.എം.ജെ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ ജൈവ വൈവിധ്യ ഉദ്യാനത്തിന്റെ ഉദ്ഘാടനം സബ് കളക്ടര്‍ എന്‍.എസ്.കെ ഉമേഷ് ഐ.എ.എസ് നിര്‍വ്വഹിച്ചു. വനദേവത എന്ന് പേരിട്ടിരിക്കുന്ന ഉദ്യാനത്തിന്റെ ലോഗോ പ്രകാശനം സ്‌കൂള്‍ മാനേജര്‍ എന്‍.ജെ വിജയപത്മന്‍ നിര്‍വ്വഹിച്ചു. ചടങ്ങില്‍ ദേശീയ ബാലശാസ്ത്ര കോണ്‍ഗ്രസില്‍ കേരളത്തെ പ്രതിനിധീകരിച്ച് പ്രബന്ധം അവതരിപ്പിക്കാന്‍ അവസരം ലഭിച്ച സ്‌കൂളിലെ വിദ്യാര്‍ത്ഥികളെ ആദരിക്കുകയും ചെയ്തു. സോഷ്യല്‍ ഫോറസ്റ്ററി ഡി.എഫ്.ഒ ഷജ്ന കരീം അധ്യക്ഷയായിരുന്നു. റിട്ട. യൂണിസെഫ് കണ്‍സള്‍ട്ടന്റ് ബാലഗോപാല്‍ ഐ.എ.എസ്, വാര്‍ഡ് കൗണ്‍സിലര്‍ അജി ബഷീര്‍, പ്രിന്‍സിപ്പള്‍ സുധാറാണി, എച്.എം അനില്‍ കുമാര്‍ എം.കെ തുടങ്ങിയവര്‍ സംസാരിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.